Friday June 22nd, 2018 - 3:01:pm
topbanner
Breaking News

കണ്ണൂര്‍ വിമാനത്താവളം; അഗ്നിരക്ഷാസേനാംഗങ്ങള്‍ക്ക് പരിശീലനം നൽകാൻ തുടങ്ങി

Neethu
കണ്ണൂര്‍ വിമാനത്താവളം; അഗ്നിരക്ഷാസേനാംഗങ്ങള്‍ക്ക് പരിശീലനം നൽകാൻ തുടങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനാവിഭാഗത്തില്‍ നിയമിതരായവര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ഓസ്ട്രിയയില്‍നിന്നുള്ള ബെര്‍ണാഡ് സാന്റ്‌ലേയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശീലനത്തിന് നേതൃത്വംനല്‍കുന്നത്.

ഇറക്കുമതിചെയ്ത അത്യാധുനിക അഗ്നിശമനസംവിധാനങ്ങളടങ്ങിയ നാല് വാഹനങ്ങളിലാണ് പരിശീലനം ആരംഭിച്ചത്. കിയാല്‍ മാനേജിങ് ഡയറക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനംചെയ്തു. ലോകത്തിലെ ഏറ്റവും അത്യാധുനിക സംവിധാനങ്ങളുള്ള ഫയര്‍‌സ്റ്റേഷനാണ് വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ ഏഴുദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. 51 പേരെയാണ് നിലവില്‍ ഈ ഫയര്‍‌സ്റ്റേഷന്‍വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളത്. ചീഫ് എയര്‍ ഓഫീസറായ ഇ. ഷൗക്കത്തലിയാണ് നേതൃത്വംനല്‍കുന്നത്.

100 മീറ്റര്‍ ചുറ്റളവില്‍ ഉപയോഗിക്കാന്‍സാധിക്കുന്ന ഇന്‍ഫ്‌ലൈറ്റബിള്‍ ലൈറ്റ്, അപകടത്തില്‍പ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാരെ രക്ഷിക്കുന്നതിനുള്ള കട്ടിങ് യന്ത്രങ്ങള്‍, വിവിധ ദിശകളില്‍നിന്ന് തീയണയ്ക്കുന്നതിനുള്ള സംവിധാനം തുടങ്ങി നിരവധി ആധുനിക ഉപകരണങ്ങള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് എം.ഡി. പി.ബാലകിരണ്‍ പരിശോധിച്ചു.

കിയാല്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ കെ.ഷിബുകുമാര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ടി.അജയകുമാര്‍, അഗ്നിരക്ഷാസേനാവിഭാഗം തലവന്‍ കെ.ഷൗക്കത്തലി, പ്രോജക്ട് എന്‍ജിനീയര്‍ ജയരാജന്‍, കെ.ബിജു, എയ്‌കോം മാനേജര്‍ കെ.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Read more topics: mattannur, airport, cisf
English summary
kannur airport cisf practice

More News from this section

Subscribe by Email