Thursday June 20th, 2019 - 11:07:am
topbanner
topbanner

കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടേതെന്ന് അഡ്വ.അബ്ദുൽ കരീം ചേലേരി

Anusha Aroli
കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടേതെന്ന് അഡ്വ.അബ്ദുൽ കരീം ചേലേരി

കണ്ണുർ: കമ്മ്യൂണിസ്റ്റ് മനസ്സിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് സി.പി.എം. ജില്ലാ സെക്രട്ടറി യിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി പ്രസ്താവിച്ചു.

തെരഞ്ഞെടുപ്പുകളിൽ പർദ്ദ ധരിച്ചെത്തുന്ന സ്ത്രീ വോട്ടർമാരുടെ മുഖാവരണം ബൂത്തിന് പുറത്ത് ക്യൂവിൽ വെച്ച് തന്നെ മാറ്റണമെന്നും മൂടുപടം മാറ്റാതെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നുമെന്ന സി പി എമ്മിന്റെ പ്രസ്താവന ലക്‌ഷ്യം കാണില്ല.

ജനപ്രാതിനിധ്യ നിയമത്തിലെ എല്ലാ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്. ജയിക്കും. അത്തരത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫിന് ഒരു മടിയുമില്ല. എന്നാൽ വിശ്വാസവും ആചാരവും നിരാകരിച്ചാവണം വോട്ടർമാർ പോളിങ്ങ് ബൂത്തിൽ വരേണ്ടതെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുമാവില്ല.

ജില്ലയിലെമ്പാടും വ്യാജ ഐഡന്റിറ്റി കാർഡ് നൽകിയും സ്ത്രീകളെ തന്നെ പരസ്യമായി കള്ളവോട്ട് ചെയ്യാനിറക്കിയും ബൂത്ത് പിടിച്ചും തെരഞ്ഞെടുപ്പിൽ ജയിച്ചു വരുന്ന സി പി എം ഇപ്പോൾ നല്ല പിള്ള ചമയുകയാണെന്നും കരീംചേലേരി തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

English summary
ad.abdul kareem statement against cpm jilla secretory
topbanner

More News from this section

Subscribe by Email