Wednesday November 14th, 2018 - 10:17:am
topbanner

പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വാസയോഗ്യമാക്കാൻ എൻ എസ് എസ് വിദ്യാർഥികളും പങ്കാളികളായി

bincy
പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വാസയോഗ്യമാക്കാൻ എൻ എസ് എസ് വിദ്യാർഥികളും പങ്കാളികളായി

 കണ്ണൂർ : പ്രളയത്തെ തുടർന്ന് താമസക്കാർ ഒഴിഞ്ഞ വീടുകൾ വൃത്തിയാക്കാനും തകർന്ന റോഡുകൾ പുനർ നിർമിക്കാനും സന്നദ്ധ പ്രവർത്തനവുമായി ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂനിറ്റുകൾ രംഗത്ത്. ജില്ലയിൽ ഏറ്റവുമധികം കെടുതികൾ ഉണ്ടായ അയ്യൻകുന്ന് പഞ്ചായത്തിലാണ് ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങളിൽ എൻ എസ് എസ് വളണ്ടിയർമാരായ കുട്ടികളും പങ്കാളികളായത്.

കരിക്കോട്ടക്കരി, പാറക്കപ്പാറ മേഖലകളിൽ ഉരുൾപൊട്ടലിൽ തകർന്ന റോഡുകളുടെ പുനർ നിർമാണത്തിനായി മൂന്ന് എൻ എസ് എസ് യൂനിറ്റുകളിലെ വിദ്യാർഥികളാണ് ചൊവ്വാഴ്ച ജോലിക്കിറങ്ങിയത്. സേക്രട്ട്ഹാർട്ട് എച്ച്എസ്എസ് അങ്ങാടിക്കടവ്, സെന്റ് മേരീസ് എച്ച്എസ്എസ്് എടൂർ, സെന്റ് ജോസഫ്സ് എച്ച്എസ്എസ് കുന്നോത്ത് എന്നീ സ്കൂളിലെ വിദ്യാർഥികൾ ശ്രമദാനത്തിൽ പങ്കെടുത്തു.

വിദ്യാർഥികൾക്കൊപ്പം നാട്ടുകാർക്കും തൊഴിലുറപ്പ് തൊഴിലാളികളും പുനർനിർമാണ പ്രവർത്തനങ്ങളിൽ സജീ വമായി. വാർഡ് അംഗം മേരി വാഴാംപ്ലാക്കൽ, എൻഎസ്എസ് പ്രോഗ്രാം ഒാഫീസർമാരായ പി സി സജയ്, റോബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

Read more topics: flood, kannur, NSS, students,
English summary
kannur NSS students also participated in the disposal of the flood affected homes
topbanner

More News from this section

Subscribe by Email