കണ്ണൂര്‍ നഗരത്തില്‍ വന്‍ അഗ്നിബാധ. നഗരത്തിലെ ജെഎസ് പോള്‍ ജംഗ്ഷനില്‍ രണ്ടു കടകള്‍ തീപിടുത്തത്തില്‍ കത്തിനശിച്ചു. കഴിഞ്ഞ രാത്രി 12.10 ഓടെയാണ് അഗ്നിബാധയുണ്ടായത്. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സതീഷിന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി ബേക്കറി പൂര്‍ണമായും സമീപത്തെ ബെസ്റ്റോ ലഗേജിന്റെ മുകളിലത്തെ നിലയും കത്തിനശിച്ചു.
കീര്‍ത്തി ബേക്കറിയുടെ ഫ്രിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ബേക്കറിയുടെ അടുക്കള ഭാഗം ഒഴികെയുള്ള ഭാഗങ്ങള്‍ കത്തിനശിച്ചു. ബേക്കറിയുടെ മുകള്‍ നിലയില്‍ നിന്നാണ് ബാഗ്ഷോ പ്പിലേക്ക് തീപടര്‍ന്നത്.
ബാഗ് ഷോപ്പിന്റെ മുകള്‍നിലയില്‍ വില്പനയ്ക്കു വച്ച ബാഗുകളും മറ്റു സാധനങ്ങളും കത്തിച്ചുനശിച്ചു. കണ്ണൂര്‍ ഫയര്‍സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ കെ. രാജീവന്റെ നേതൃത്വത്തില്‍ മൂന്നും തലശേരിയില്‍ നിന്നും ഒരു യൂണിറ്റും അഗ്നിശമനസേനാ സംഘം രണ്ടു മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്.