Saturday November 17th, 2018 - 3:50:am
topbanner

മേള : കാർഷിക പരമ്പരാഗത വ്യവസായിക ഉൽപ്പന്ന പ്രദർശന വിപണന മേള കോർപ്പറേഷൻ മേയർ ഇ പി ലത ഉദ്ഘാടനം ചെയ്തു

bincy
മേള : കാർഷിക പരമ്പരാഗത വ്യവസായിക ഉൽപ്പന്ന പ്രദർശന വിപണന മേള കോർപ്പറേഷൻ മേയർ ഇ പി ലത ഉദ്ഘാടനം ചെയ്തു

കണ്ണൂർ : ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കാർഷിക പരമ്പരാഗത വ്യവസായിക ഉൽപ്പന്ന പ്രദർശന വിപണന മേള കോർപ്പറേഷൻ മേയർ ഇ പി ലത ഉദ്ഘാടനം ചെയ്തു. കുടുബശ്രീ യൂണിറ്റുകൾക്കും, ചെറുകിട സംരഭകർക്കും കൈത്താങ്ങാവുന്ന തരത്തിൽ അവരുടെ ഉത്പ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്ന ഇടപെടലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് മേയർ പറഞ്ഞു.

പോലീസ് മൈതാനത്ത് നടക്കുന്ന മേളയിൽ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, വനിതാ ചെറുകിട വ്യവസായ യൂണിറ്റുകൾ, എന്നിവരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് നടക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. പരമ്പരാഗത കൈത്തറിയെന്ന പേരിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ ലക്ഷ്യം കൈമോശം വരാതെ സൂക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് പി പി ദിവ്യ മുഖ്യ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു പദ്ധതി വിശദീകരണവും നടത്തി.

സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ പി ജയബാലൻ, കെ ശോഭ, ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വർഗ്ഗീസ്, അജിത് മാട്ടൂൽ, അൻസാരി തില്ലങ്കേരി, കെ പി സരസ്വതി, ചെറുകിട വ്യവസായ വർക്കിംഗ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ ടി ആർ സുശീല, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഇൻ-ചാർജ്ജ് കെ വി സുകുമാരൻ, കെ എസ് എസ് എെ എ വൈസ് പ്രസിഡന്റ് മൂസാൻകുട്ടി, ജില്ലാ അഗ്രി-ഹോർട്ടി കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ബി പി റൗഫ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി അബ്ദുൾ വഹാബ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 10 നു ആരംഭിച്ച മേള 24 വരെ തുടരും.

Read more topics: kannur, Agricultural, Exhibition, Mayor,
English summary
Agricultural Traditional Industrial Production Exhibition Corporation inaugurated the Mayor e.p latha
topbanner

More News from this section

Subscribe by Email