Saturday September 21st, 2019 - 5:11:pm
topbanner
Breaking News
jeevanam

ഷെർലെറ്റിന്റെ വീടിനു നേരെയുണ്ടായ ബോംബെറിഞ്ഞ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അഡ്വ: അബ്ദുൽ കരീംചേലേരി

Anusha Aroli
ഷെർലെറ്റിന്റെ വീടിനു നേരെയുണ്ടായ ബോംബെറിഞ്ഞ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അഡ്വ: അബ്ദുൽ കരീംചേലേരി

കണ്ണൂർ: പിലാത്തറയിലെ കള്ളവോട്ട് പുറം ലോകത്തെത്തിച്ച ഷാലെറ്റ് സെബാസ്റ്റ്യന്റെയും റീ പോളിംഗ് നടന്ന പ്രസ്തുത ബൂത്തിൽ യു.ഡി.എഫ് ഏജന്റായിരുന്ന വി.ടി.വി.പത്മനാഭന്റെയും വീടുകൾക്ക് നേരേ ബോംബെറിഞ്ഞ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീംചേലേരി പറഞ്ഞു.

പൊതു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബൂത്തിലെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തതായറിഞ്ഞ ഷാലെറ്റ് വോട്ട് ചെയ്യാനാകാതെ മടങ്ങുകയും ഇന്നലെ റീ പോളിങ്ങ് നടന്നപ്പോൾ വോട്ടു രേഖപ്പെടുത്തി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യിരുന്നു.നേരത്തെ ഇവരുടെ വോട്ട് കള്ളവോട്ടായി ചെയ്ത സി.പി.എം പ്രവർത്തകരുടെ ജാള്യതയാണ് അക്രമത്തിന്റെ രൂപം പ്രാപിച്ചത്.ഇതിനെതിരെ കർശന നടപടി ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

Viral News

English summary
advocate abdul kareem cheleri statement on bombarden sharlet house
topbanner

More News from this section

Subscribe by Email