Saturday February 16th, 2019 - 3:08:pm
topbanner

കഞ്ചാവ് കടത്താന്‍ ശ്രമിച്ച സിനിമ,സീരിയല്‍ താരം പോലീസ് പിടിയിൽ

Dil
കഞ്ചാവ് കടത്താന്‍ ശ്രമിച്ച സിനിമ,സീരിയല്‍ താരം പോലീസ് പിടിയിൽ

കമ്പംമെട്ട് ചെക്കുപോസ്റ്റുവഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച സിനിമ, സീരിയല്‍ താരത്തെ പോലീസ് അറസ്റ്റുചെയ്തു. അങ്കമാലി കറുകുറ്റി പാലയ്ക്കാപ്പറമ്പില്‍ അനൂപ് ഗോപാലന്‍(26) ആണ് അറസ്റ്റിലായത്. ഇയാളുടെ ബാഗില്‍നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. കഞ്ചാവ് സംഘത്തെ കാത്തിരുന്ന പോലീസ് പിടിയിലായ സിനിമ താരത്തെ കണ്ട് ഞെട്ടിയത്രേ.

കമ്പംമെട്ട് ചെക്കുപോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്നിറങ്ങി അതിര്‍ത്തി കടന്നെത്തിയ ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നിരവധി മലയാള സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ വേട്ട, കലി എന്നി ചിത്രങ്ങളിലും ചില സീരിയലുകളിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

ഭാര്യയും മക്കളും ഒമാന്‍ സന്ദര്‍ശിക്കാനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു

ബാലപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി

ദേശീയ പാതയില്‍ അധ്യാപികയെ ബലാത്സംഗത്തിനിരയാക്കി; ദൃശ്യം ചിത്രീകരിച്ചു

Viral News

English summary
police arrest an actor for kanjavu case
topbanner

More News from this section

Subscribe by Email