തൃശൂര്‍: ഒല്ലരില് കഞ്ചാവ് ഉപയോഗിക്കുന്നവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിന് കുത്തേറ്റു. ഗുരുതരപരുക്കേറ്റ യുവാവ് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ നമ്പ്യാര്റോഡില് കൊട്ടിയാട്ടില്‍ മോഹനന്റെ മകന് സരീതി(27)നാണ് കുത്തേറ്റത്.
ബുധനാഴ്ച ഉച്ചയോടെ നമ്പ്യാര്‍ റോഡില്‍വച്ചാണ് സംഭവം. കഞ്ചാവ് ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരുമായ ആറംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നുപറയുന്നു. ഉടനെ ബൈക്കില്‍ രക്ഷപ്പെട്ട് സരീത് സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികള്‍ കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. ഈ പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. കഞ്ചാവ് വാങ്ങാന്‍ എത്തുന്നവരും ഇവിടെ എത്തി ഉപയോഗിക്കുന്നവരും നാട്ടുകാര്‍ക്ക് ഭീഷണിയാണ്. സംഭവം സംബന്ധിച്ച് ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.