Wednesday November 14th, 2018 - 8:13:am
topbanner

കാഞ്ഞങ്ങാട് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍കവര്‍ച്ച

NewsDesk
കാഞ്ഞങ്ങാട് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍കവര്‍ച്ച

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ 2.4 ലക്ഷം രൂപയുടെ കവര്‍ച്ച നടന്നു. കാഞ്ഞങ്ങാട് നവരംഗ് റസിന്‍സിയുടെ അടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്.

രാവിലെ കട തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് പൂട്ടുതകര്‍ത്ത് ഷട്ടര്‍ ഭാഗികമായി തുറന്നുകിടക്കുന്നത് കണ്ടത്. തലേദിവസത്തെ കളക്ഷന്‍ 2,40,000 രൂപ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് മോഷണം പോയത്.

സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുചുറ്റിലും ഹോട്ടല്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തില്‍ മാനേജര്‍ പോലീസില്‍ പരാതി നല്‍കി.

 

Read more topics: kanjagadu, suppermarket ,money
English summary
kanjagadu suppermarket money
topbanner

More News from this section

Subscribe by Email