Tuesday May 21st, 2019 - 8:24:pm
topbanner
topbanner

തൃശ്ശൂരിൽ സ്വകാര്യവ്യക്തിയുടെ വീടിനു പുറകില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

princy
തൃശ്ശൂരിൽ സ്വകാര്യവ്യക്തിയുടെ  വീടിനു പുറകില്‍  കഞ്ചാവ് ചെടികള്‍ കണ്ടെത്തി

തൃശ്ശൂർ:ചാവക്കാട് മണത്തലയില്‍ സ്വകാര്യവ്യക്തിയുടെ വീടിനു പുറകില്‍ വളര്‍ന്നുനില്‍ക്കുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മണത്തല ബേബിറോഡ് സരസ്വതി സ്‌കൂളിനു സമീപം കണ്ടരാശേരി രാധാകൃഷ്ണന്റെ വീട്ടുപറമ്പിനു പിറകുവശത്തെ അലക്കുകല്ലിനോട് ചേര്‍ന്നാണ് ചെടികള്‍ വളര്‍ന്നിട്ടുള്ളത്. ഒന്നിന് മൂന്നടിയോളം ഉയരമുണ്ട്. ഇത് മൂപ്പെത്താറായിട്ടുണ്ട്.

ചാവക്കാട് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ എം.കെ. സജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്. ഐ. ശശീന്ദ്രന്‍ മേലയില്‍, സി.പി.ഒമാരായ അബ്ദുള്‍റഷീദ്, ആശിശ്, ശരത്ത്, ഷിനു, നിധിന്‍ എന്നിവരടങ്ങിയ സംഘം പരിശോധനക്കെത്തുകയായിരുന്നു. കഞ്ചാവ് ചെടി പോലീസ് കസ്റ്റഡിയിലെടുത്തു.

പറമ്പിന്റെ ഉടമസ്ഥരായ വീട്ടുകാര്‍ക്ക് ഇതേക്കുറിച്ച് യാതൊന്നും അറിയില്ലെന്ന് പോലീസ് വ്യക്തമാക്കി. ദ്വാരക ബീച്ചിലെ കാറ്റാടികള്‍ക്കിടയില്‍ നേരത്തെ കഞ്ചാവുചെടികള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ചാവക്കാട് കോടതിക്കുമുന്‍വശം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിനുമുന്നില്‍ രണ്ടു കഞ്ചാവുചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.

Read more topics: trissure, kanja, founded, house
English summary
kanja founded behind the house of a private person
topbanner

More News from this section

Subscribe by Email