Monday September 24th, 2018 - 3:11:pm
topbanner

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷൻ തുക കൈമാറി

fasila
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷൻ തുക കൈമാറി

വയനാട്: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള മുൻകൂർ തുകയുടെ വിതരണോദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. എസ്. ദിലീപ്കുമാർ ഗുണഭോക്താവായ ഒാണിവയൽ ദേവകി ഗംഗാധരന് നൽകി നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതി വിഹിതത്തിൽ നിന്ന് 1,17,50,000 രൂപയാണ് 154 ഗുണഭോക്താക്കൾക്ക് ഒന്നാംഗഡുവായി വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കുഞ്ഞായിഷയിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹംസ കടവൻ അദ്ധ്യക്ഷത വഹിച്ചു.

പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി രാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി. ഇസ്മായിൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ റഷീന സുബൈർ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് പുന്നോളി, മെമ്പർമാരായ പി. ജെ. രാജേന്ദ്രപ്രസാദ്, ബിനു ജേക്കബ്, മേരി എെമനച്ചിറ, വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ. എം. ഫൈസൽ, പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഒാഫീസർ റഹീം ഫൈസൽ, വർഗ്ഗീസ് എന്നിവർ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.

English summary
kaniyambetta grama panchayath life mission amount transferred
topbanner

More News from this section

Subscribe by Email