Saturday September 22nd, 2018 - 2:50:pm
topbanner

കൽകോ മിനിഹാൾ ധർമ്മശാലയിൽ മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു

NewsDesk
കൽകോ മിനിഹാൾ ധർമ്മശാലയിൽ മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ : കൽകോ മിനിഹാൾ ധർമ്മശാലയിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കല്ലുകൊത്ത് തൊഴിലാളി ക്ഷേമസഹകരണ സംഘത്തിന്റെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ധർമ്മശാല നഗരസഭാ ഓഫീസിന് സമീപമാണ് മിനിഹാൾ സജ്ജമാക്കിട്ടുള്ളത്. വിവാഹ നിശ്ചയം, ബർത്ത് ഡെ പാർട്ടി, കോൺഫറൻസ് എന്നിവയ്ക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ 150 ആളുകൾക്ക് ഇരിക്കാവുന്ന മിനി ഹാളാണ് ധർമ്മശാലയിൽ കൽകോ ഒരുക്കിയത്.kalco mini hall Dharmashala

പ്രളയ ദുരിതബാധിതരെ സഹായിക്കാൻ കല്ലുകൊത്ത് തൊഴിലാളി സംഘം ജീവനക്കാരും തൊഴിലാളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി. കൽകോ മിനി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി ജയരാജൻ തുക ഏറ്റുവാങ്ങി. സി.പി.ഐ.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.മുകന്ദൻ അധ്യക്ഷനായി. സംഘം പ്രസിഡന്റ് സി. ആശോക് കുമാർ സ്വാഗതം പറഞ്ഞു.kalco mini hall Dharmashala minister EP jayarajan inaugurated

English summary
kalco mini hall Dharmashala minister EP jayarajan inaugurated
topbanner

More News from this section

Subscribe by Email