Wednesday September 19th, 2018 - 8:28:pm
topbanner
Breaking News

സഹതടവുകാരന് മര്‍ദനം: കടവി രഞ്ജിത്തിന് തടവുശിക്ഷ

fasila
സഹതടവുകാരന് മര്‍ദനം: കടവി രഞ്ജിത്തിന് തടവുശിക്ഷ

തൃശൂര്‍: ഗുണ്ടാനേതാവ് കടവി രഞ്ജിത്തിന് രണ്ടു വര്‍ഷവും പത്തുമാസവും തടവു ശിക്ഷ. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2015 ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരന്‍ ബഷീര്‍ എന്ന മാമാ ബഷീറിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് വിയ്യൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.

കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയും, കുപ്രസിദ്ധ ഗുണ്ടയുമാണ് കിള്ളന്നൂര്‍ പൂളായ്ക്കല്‍ കടവി വീട്ടില്‍ രഞ്ജിത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 341 പ്രകാരം ഒരുമാസം തടവിനും, വകുപ്പ് 323 പ്രകാരം ഒരുവര്‍ഷം തടവിനും, വകുപ്പ് 324 പ്രകാരം ഒരു വര്‍ഷവും ഒമ്പതുമാസം തടവിനുമാണ് ശിക്ഷിച്ചിട്ടുള്ളത്.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും, അരണാട്ടുകരയില്‍ കോഴിക്കട നടത്തുന്ന ടിജോയുടേയും വീടുകളിലേയ്ക്ക് നാടന്‍ ബോംബെറിഞ്ഞ കേസ്, നിരവധി കവര്‍ച്ചാ കേസുകള്‍ എന്നിവ നിലവിലുണ്ട്. കടവി രഞ്ജിത്ത് നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കവിഞ്ഞുവരികയാണ്. സര്‍ക്കാരിനുവേണ്ടി സീനിയര്‍ ഗ്രേഡ് അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷാജിത് ഹാജരായി.

English summary
fellow prisoner assault: kadavi ranjith Imprisonment
topbanner

More News from this section

Subscribe by Email