Wednesday October 17th, 2018 - 8:47:am
topbanner
Breaking News

പ്രളയം : ദുരിതാശ്വാസ നിധി വിതരണത്തിൽ സർക്കാർ വിവേചനം കാണിക്കുന്നു : കെ.ശ്രീകാന്ത്

princy
പ്രളയം : ദുരിതാശ്വാസ നിധി വിതരണത്തിൽ സർക്കാർ വിവേചനം കാണിക്കുന്നു : കെ.ശ്രീകാന്ത്

കാസർഗോഡ്:പ്രളയ ദുരിതാശ്വാസ നിധി വിതരണത്തിൽ സർക്കാർ കടുത്ത വിവേചനം കാണിക്കുന്നതായി ബി.ജെ.പി കാസർഗോഡ് ജില്ല പ്രസിഡൻറ് കെ.ശ്രീകാന്ത് ആരോപിച്ചു.

ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി ,വനംവകുപ്പിന്റെ നിർദ്ദേശാനുസരണം പാമ്പുകളെ പിടിക്കാൻ പോയി അവിടെനിന്നും എലിപ്പനി പിടിപെടുകയും തുടർന്ന് മരണത്തിനു കീഴടങ്ങുകയും ചെയ്ത മാവുങ്കാൽ പുലയനടുക്കം സ്വദേശി വിപിന്റെ കുടുംബത്തിനോട് സർക്കാർ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അജാനൂർ പഞ്ചായത്ത് കമ്മറ്റി കാഞ്ഞങ്ങാട് വനം വകുപ്പ് റേഞ്ച് ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകക്ഷി എംഎൽഎയുടെ കടം എഴുതിതള്ളാനും തങ്ങളുടെ മുന്നണിയിലെ ഒരു കക്ഷിയുടെ പ്രമുഖ നേതാവിന്റെ മരണത്തെ തുടർന്നു 25 ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകാനും ട്രയിൻ യാത്രക്കിടയിലുണ്ടായ തർക്കത്തെ തുടർന്നു മരണമടഞ്ഞ ഹരിയാനയിലെ ജുനൈദിന് 10 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക്പാർട്ടി സമ്മേളനത്തിന് പോകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം ചിലവാക്കിയ സർക്കാർ ദുരിതാശ്വാസ പ്രവർത്തനത്തിനിടയൽ മരണമടഞ്ഞ വിപിന്റെ കുടുംബത്തോട് കാണിക്കുന്നത് കടുത്ത വിവേചനമാണ്.

ഈ സഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു മാർച്ച് നടത്തേണ്ടി വന്നതെന്നും, വിപിന്റെ കുടുംബത്തിന് അടിയന്തരമായി 25 ലക്ഷം രൂപ സഹായവും ഭാര്യക്ക് സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ പഞ്ചായത്ത് കമ്മറ്റി പ്രസി. എ കെ സുരേഷ് അധ്യക്ഷം വഹിച്ചു ജില്ല ജനറൽ സെക്രട്ടറി വേലായുധൻ ജില്ല സെക്രട്ടറി വി.കുഞ്ഞിക്കണ്ണൻ ബളാൽ കർഷകമോർച്ച ജില്ല പ്രസിഡന്റ്. ഇ ക്യഷ്ണൻ ബി ജെ പി മണ്ഡലം .സെക്രട്ടറി മനുലാൽ മേലത്ത് സെക്രട്ടറിമാരായ അശോകൻ മേലത്ത് ,പി പത്മനാഭൻ ,എം ഗോപാലൻ, രവിന്ദ്രൻ മാവുങ്കാൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി .ജനറൽ സെക്രട്ടറി പ്രദീപൻ മാവുങ്കാൽ സ്വഗതവും പ്രസാദ് പാതിയകണ്ടം നന്ദിയും പറഞ്ഞു

English summary
kasaragod BJP district president k. sreekanth says the government is showing discrimination in distribution of disaster relief funds
topbanner

More News from this section

Subscribe by Email