Friday April 26th, 2019 - 1:38:am
topbanner
topbanner

താൻ ജയിച്ചാൽ ബിജെപിയിലേക്ക് പോകുമെന്ന് സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: കെ സുധാകരൻ

NewsDesk
താൻ ജയിച്ചാൽ ബിജെപിയിലേക്ക് പോകുമെന്ന് സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: കെ സുധാകരൻ

തളിപ്പറമ്പ്: കണ്ണൂരിൽ ജയിച്ചാൽ താൻ ബിജെപിയിലേക്ക് പോകുമെന്ന് സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. രാഷ്ട്രീയം നിർത്തേണ്ടി വന്നാലും ഒരു വർഗ്ഗീയ ഫാസിസ്റ്റ് പാർട്ടിയിലേക്കും കടന്നു പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കപ്പാലം വ്യാപാരഭവനിൽ നടന്ന യുഡിഎഫ് തളിപ്പറമ്പ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ സിപിഎം വീടുകയറി കള്ളം പ്രചരിപ്പിക്കുകയാണ്. ഞാൻ ജയിച്ചാൽ യുപിഎ വന്നാലും ബിജെപി വന്നാലും കേന്ദ്രമന്ത്രിയാവുമെന്നാണ് അവരുടെ കള്ളപ്രചാരണം. താൻ ബിജെപിയിലേക്കും എന്ന പ്രതീതിയുണ്ടാക്കലാണ് ഈ കള്ളത്തരത്തിലൂടെ ലക്ഷ്യമിടുന്നത്.

എന്നാൽ, രാഷ്ട്രീയം നിർത്തേണ്ടി വന്നാലും ഒരു വർഗീയ ഫാസിസ്റ്റ് പാർട്ടിയിലേക്കോ വർഗ ഫാസിസ്റ്റ് പ്രസ്ഥാനത്തിലേക്കോ പോകില്ല. മോദിയുടെയും പിണറായിയുടെയും ലക്ഷ്യം ഫാസിസമാണ്. മോദി വർഗീയ ഫാസിസം നടപ്പിലാക്കുമ്പോൾ പിണറായി വർഗ ഫാസിസം നടപ്പിലാക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പ്രസക്തിയുമില്ല. കെട്ടുകൊണ്ടിരിക്കുന്ന വിളക്കാണത്. എന്നാൽ കത്തിജ്വലിക്കുന്ന വിളക്കാണ് കോൺഗ്രസ്. ഈ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിലെ അവസാന തെരഞ്ഞെടുപ്പാകാതിരിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണം. കേരളത്തിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥികളെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

നൂറു കൊല്ലം നരച്ചു പുളിച്ചാലും യുഡിഎഫ് പട്ടികയോട് മത്സരിക്കാൻ അനുയോജ്യരായ സ്ഥാനാർത്ഥികളെ എൽഡിഎഫിന് കിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. കൺവെൻഷൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ കെ കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

സണ്ണി ജോസഫ് എംഎൽഎ, വി കെ അബ്ദുൽ ഖാദർ മൗലവി, സതീശൻ പാച്ചേനി, കെ സുരേന്ദ്രൻ, അബ്ദുൽ കരീം ചേലേരി, സജീവ് ജോസഫ്, ടി മാത്യു, പി സുനിൽ കുമാർ, വി രാഹുലൻ, രജനി രമാനന്ദ്, പി സാജിദ, പി കെ സുബൈർ, മഹമൂദ് അള്ളാംകുളം, ടി പി മമ്മു, ടി ജനാർദ്ദനൻ, മനോജ് കൂവേരി, ജോഷി കണ്ടത്തിൽ, നൗഷാദ് ബ്ലാത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തളിപ്പറമ്പ് നഗരത്തിൽ പ്രകടനവും നടത്തി.

English summary
taliparamba k sudhakaran election convention
topbanner

More News from this section

Subscribe by Email