Friday September 21st, 2018 - 12:01:am
topbanner
Breaking News

വളപട്ടണത്ത് കണ്ടല്‍പാര്‍ക്ക് പണിയാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്ന് കെ സുധാകരന്‍

NewsDesk
വളപട്ടണത്ത് കണ്ടല്‍പാര്‍ക്ക് പണിയാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: നേരത്തെ സിപിഎം നിയന്ത്രണത്തിലുണ്ടായിരുന്ന വളപട്ടണത്തെ കണ്ടല്‍പാര്‍ക്ക് വീണ്ടും പണിയാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

അധികാരത്തിന്റെ ഹുങ്കില്‍ കണ്ടല്‍ പാര്‍ക്ക് നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ ചോരയും നീരും കൊടുത്ത് നേരിടുമെന്നും സുധാകരന്‍ പറഞ്ഞു. വളപട്ടണത്ത് സിപിഎം റിസോര്‍ട്ട് പണിയാനാണ് ശ്രമിക്കുന്നത്. വിവരദോഷിയായ ഇ.പി.ജയരാജന്‍ കായിക മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

കണ്ടല്‍ പാര്‍ക്ക് പുന:സ്ഥാപിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെയാണ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് വന്നത്.

English summary
k sudhakaran against valapattanam cpm Mangrove park
topbanner

More News from this section

Subscribe by Email