Wednesday November 21st, 2018 - 2:04:pm
topbanner

ചക്ക പ്രേമികള്‍ ഇനി ആറന്‍മുളയിലേക്ക്: ദേശീയ ചക്ക മഹോത്സവവും കാര്‍ഷിക മേളയും 29 മുതല്‍

suvitha
 ചക്ക പ്രേമികള്‍ ഇനി ആറന്‍മുളയിലേക്ക്: ദേശീയ ചക്ക മഹോത്സവവും കാര്‍ഷിക മേളയും 29 മുതല്‍

ആലപ്പുഴ: ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ ട്രസ്റ്റ്, ജാക്ക് ഫ്രൂട്ട് പ്രോമോഷന്‍ കൗണ്‍സില്‍, സിസാ, സ്പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ 29 മുതല്‍ മെയ് ഏഴ് വരെ ആറന്മുള ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ ദേശീയ ചക്കമഹോത്സവവും കാര്‍ഷിക മേളയും നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യത്തിന് ചക്ക എന്ന സന്ദേശത്തോടെ ചക്കയുടെ പോഷക മൂല്യത്തെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ചും ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകളും പരിശീലന പരിപാടികളുടെ ഭാഗമായി നടത്തും. 

29 ന് വൈകിട്ട് 3.30 ന് ആറന്മുള പുത്തിരി ആല്‍ത്തറയില്‍ നിന്ന് ചക്ക വരവ് ഘോഷയാത്ര നടക്കും. അഞ്ചിന് ആരംഭിക്കുന്ന കാര്‍ഷിക മേള കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി സുദര്‍ശന്‍ ഭഗത് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഡോ.കെ.പി. യോഹന്നാന്‍ മെത്രാപോലീത്ത, എം.എല്‍.എമാരായ വീണാജോര്‍ജ്, ചിറ്റയം ഗോപകുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

30 ന് രാവിലെ 10.30 ന് പ്ലാവും ചക്കയുമെന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന നാട്ടുകൂട്ടം രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേയ് ഒന്നിന് രാവിലെ 10.30 ന് നാടന്‍ കൃഷിരീതിയും ജൈവ സമ്പത്തും എന്ന വിഷയത്തില്‍ കര്‍ഷക സെമിനാര്‍ നടക്കും.

വൈകിട്ട് നാലിന് നാട്ടുകൂട്ടം -ജൈവ കൃഷിരീതിയും പരിപാടി മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കര്‍ഷക സമ്മേളനം പത്തനംതിട്ട എ.ഡി.എം അനു എസ്.നായര്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് രാവിലെ 10.30 ന് ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നവിഷയത്തില്‍ സെമിനാറും ഉച്ചയ്ക്ക് രണ്ടിന് പരിശീലന കളരിയും നടക്കും.

മൂന്നിന് രാവിലെ ആരോഗ്യ സംരക്ഷണത്തിന് ചക്ക സന്ദേശ വിളംബര സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. 2.30 ന് നാടന്‍ ഭക്ഷണത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ നടക്കുന്ന സ്ത്രീ സംഗമം കൊല്ലം സാധനാശ്രമം ദേവി ജ്ഞാനാഭനിഷ്ഠ മാതാജി ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് 4.30 ന് നടക്കുന്ന കന്നുകാലി പ്രദര്‍ശന മത്സരവും ക്ഷീര കര്‍ഷകരെ ആദരിക്കലും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.

അഞ്ചിന് രാവിലെ 10 ന് ജലസ്വരാജ് പദ്ധതി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.വി. സുബാഷ് ചന്ദ്രബോസ്, പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍, രമേശ് കോരത്തത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

ആറിന് രാവിലെ 10.30 ന് പരിസ്ഥിതിയും സുസ്ഥിര വികസനവും എന്നവിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുരളീധരന്‍ തഴക്കര ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 10.30 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബംന്ദാരു ദത്താത്രയ ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് മുഖ്യപ്രഭാഷണം നടത്തും.

Read more topics: alappuzha, jackfruit fest, seminar
English summary
National Chaku Mahotsavam and Agricultural Festival from Aranmula
topbanner

More News from this section

Subscribe by Email