Monday September 24th, 2018 - 12:00:am
topbanner

ഐ ടി ജീവനക്കാര്‍ക്ക് നല്‍കാനുള്ള കാര്‍ത്തുമ്പി കുടകള്‍ മന്ത്രി ശ്രീ എ കെ ബാലനില്‍ നിന്നും പ്രതിധ്വനി ഏറ്റു വാങ്ങി

suvitha
ഐ ടി ജീവനക്കാര്‍ക്ക് നല്‍കാനുള്ള കാര്‍ത്തുമ്പി കുടകള്‍ മന്ത്രി ശ്രീ എ കെ ബാലനില്‍ നിന്നും പ്രതിധ്വനി ഏറ്റു വാങ്ങി

അട്ടപ്പാടിയിലെ ആദിവാസിസ്ത്രീകളുടെ സ്വയംതൊഴില്‍ സംരഭമായ കാര്‍ത്തുമ്പിക്കുടകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം കേരളത്തിന്റെ സാംസ്‌കാരിക - പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി ശ്രീ എ കെ ബാലനില്‍ നിന്നും ഐ ടി ജീവനക്കാരുടെ സംഘടന ആയ പ്രതിധ്വനിയുടെ വൈസ് പ്രസിഡന്റ് ശ്രീമതി മാഗി വൈ വി ഏറ്റുവാങ്ങി നിര്‍വഹിച്ചു.

ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി, ടെക്‌നോപാര്‍ക്ക് സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച കാര്‍ത്തുമ്പി കുടകളുടെ വില്‍പ്പനയ്ക്ക് ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാര്‍ത്തുമ്പി കുടകള്‍ക്കു രണ്ടു ദിവസങ്ങള്‍ക്കകം 1122 ഓര്‍ഡറുകളാണ് ടെക്നോപാര്‍ക്കിലെ ഐ ടി ജീവനക്കാര്‍ നല്‍കിയത്.

100 രൂപ നല്‍കി പ്രീ സെയില്‍ കൂപ്പണുകള്‍ വാങ്ങിയാണ് ജീവനക്കാര്‍ കുട ബുക്ക് ചെയ്തത്. 350 രൂപ യാണ് ഒരു കുടയുടെ വില. പ്രീ ഓര്‍ഡര്‍ പ്രകാരം കുടകള്‍ വിതരണം ചെയ്യുമ്പോള്‍ ബാക്കി 250 രൂപ കൂടി ജീവനക്കാര്‍ നല്‍കും.പ്രീ സെയില്‍ കൂപ്പണ്‍ കൊടുക്കുന്നത് നിര്‍ത്തിയതിനാല്‍, നല്ലൊരു ശതമാനം ജീവനക്കാര്‍ കുട എത്തിയാല്‍ മുഴുവന്‍ തുകയും നല്‍കി വാങ്ങാന്‍ റെഡി ആണ്.

സാമൂഹിക സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് അട്ടപ്പാടിയിലെ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസുസ്ഥിരത കൈവരിക്കുന്നതിനായി കുടനിര്‍മാണം ആരംഭിച്ചത്. 60 ഓളം ആദിവാസിയുവതികള്‍ കുടനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ദിവസം 500 മുതല്‍ 700 രൂപവരെ വരുമാനം ഇതില്‍നിന്ന് ലഭിക്കുന്നു. വിപണി കീഴടക്കുന്നതിനോടൊപ്പം ആദിവാസിസ്ത്രീകളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കയെന്നതും കൂടിയാണ് കുടനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.

കാര്‍ത്തുമ്പി കുട വിതരണോല്‍ഘാടന ചടങ്ങില്‍ ഷോളയുര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രത്തിനാ രാമമൂര്‍ത്തി അധ്യക്ഷയായി. തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ആദിവാസി മുപ്പന്‍സ് സംഘടനാ വൈസ് പ്രസിഡന്റ് ചൊറിയ മുപ്പന്‍ എന്നിവര്‍ സംസാരിച്ചു. അട്ടപ്പാടിയില്‍ 'തമ്പ്' ന്റെ ഓഫീസില്‍ ശനിയാഴ്ച ആണ് പരിപാടി നടന്നത്.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളെ സ്വയം പര്യാപ്തമാക്കാന്‍ സഹായിക്കുന്ന ഈ പരിപാടിക്ക് ആയിരത്തിഅഞ്ഞൂറിലധികം ഓര്‍ഡറുകളും കേരളത്തിലെ ഐ ടി ജീവനക്കാര്‍ക്കിടയില്‍ കാര്‍ത്തുമ്പി കുടകള്‍ക്കു നല്ല പ്രചാരവും ചുരുങ്ങിയ സമയത്തിനകത്തു നല്‍കാന്‍ കഴിഞ്ഞതില്‍ പ്രതിധ്വനിക്കു ചാരിതാര്‍ഥ്യമുണ്ട്. പ്രതിധ്വനി നല്‍കിയ പ്രചാരത്തിനും ഓര്‍ഡറിനും ശേഷം കേരളത്തിലും വിദേശത്തുമുള്ള നിരവധി സംഘടനകളും വ്യക്തികളുമാണ് കാര്‍ത്തുമ്പി കുടകള്‍ക്കു ഓര്‍ഡറുകളുമായി എത്തുന്നത്.

ജൂണിലെ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രീ ഓര്‍ഡര്‍ ചെയ്ത മുഴുവന്‍ കുടകളും ജീവനക്കാര്‍ക്ക് കൊടുക്കാന്‍ ആണ് പ്രതിധ്വനി യുടെ പ്ലാന്‍. പ്രീ ഓര്‍ഡര്‍ നല്‍കിയ എല്ലാ ഐ ടി ജീവനക്കാരെയും ഇതിനായി പ്രവര്‍ത്തിച്ചവരെയും പ്രതിധ്വനിയുടെ നന്ദി അറിയിക്കുന്നു.

 

English summary
karthumbi umbrellaas gave minister AK balan
topbanner

More News from this section

Subscribe by Email