Friday September 21st, 2018 - 9:44:am
topbanner
Breaking News

മായം കലർന്ന വെളിച്ചെണ്ണ: വകുപ്പുതല അന്വേഷണത്തിന് ജില്ലാ കലക്ടറുടെ നിർദ്ദേശം

Neethu
മായം കലർന്ന വെളിച്ചെണ്ണ: വകുപ്പുതല അന്വേഷണത്തിന് ജില്ലാ കലക്ടറുടെ നിർദ്ദേശം

പാലക്കാട്: ജില്ലയിൽ മായം കലർന്ന വെളിച്ചെണ്ണ , കുപ്പിവെള്ളം , എന്നിവ വില്പന നടത്തുന്നതായുള്ള പരാതിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് വകുപ്പ് തല അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർ ഡോ: പി.സുരേഷ് ബാബു നിർദ്ദേശം നൽകി. കലക്ടറേറ്റ് സമ്മേളനഹാളിൽ ചേർന്ന ജില്ലാ വിജിലൻസ് കമ്മിറ്റി തൈ്രമാസ യോഗത്തിലാണ് ജില്ലാ കലക്ടറുടെ നിർദേശം.

അതിർത്തി കടന്നെത്തുന്ന ഭക്ഷ്യ ഉത്പന്നങ്ങളിൽ വ്യാപകമായി മായം ചേർത്ത് ജില്ലയിൽ വിറ്റഴിക്കുന്നുണ്ടെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെയോ ജനപ്രതിനിധികൾക്കെതിരെയോ ലഭിക്കുന്ന പരാതികൾ കൃത്യമായി പരിശോധിച്ച് നടപടി എടുക്കുമെന്നും ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു. വിജിലൻസ് ഡി.വൈ.എസ്.പി. കെ.എ.ശശിധരൻ, വിജിലൻസ് - വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ പങ്കെടുത്തു.

Read more topics: palakkad, investigation, oil, water
English summary
investigation of oil and water in chemical
topbanner

More News from this section

Subscribe by Email