Wednesday July 24th, 2019 - 5:56:am
topbanner
topbanner

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍ എംബിഎ കോഴ്‌സിനുള്ള ഇന്‍ര്‍വ്യൂ

BI
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍ എംബിഎ കോഴ്‌സിനുള്ള ഇന്‍ര്‍വ്യൂ

കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ കീഴില്‍ കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്രയില്‍ 2019-2021 ബാച്ചിലേയ്ക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം. ബി. എ പ്രോഗ്രാമിലേയ്ക്കുള്ള മൂന്നാംഘട്ട ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്‍ര്‍വ്യൂ ഏപ്രില്‍ എട്ട് രാവിലെ 10 ന് കോളേജില്‍ നടത്തുന്നു.

ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നീ സ്‌പെഷ്യലൈസേഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദവും, കെമാറ്റ്/സിമാറ്റ്/ക്യാറ്റ് ഉള്ളവര്‍ക്കും, കൂടാതെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, സര്‍വ്വകലാശാല നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടാം. വിലാസം ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9746125234, 9447729772, 8129659827 www.imptunnapra.org.

 

English summary
institute of management and technology for mba
topbanner

More News from this section

Subscribe by Email