topbanner
Wednesday June 28th, 2017 - 2:16:pm
topbanner

രാജ്യത്തെ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്: മാത്യു വര്‍ഗ്ഗീസ്

suvitha
രാജ്യത്തെ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്: മാത്യു വര്‍ഗ്ഗീസ്

ചെറുതോണി: രാജ്യത്തെ കര്‍ഷകര്‍ക്ക് നിയമ പരിരക്ഷയും സാമ്പത്തിക സഹായവും നല്‍കുന്നതിന് പകരം കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു വര്‍ഗ്ഗീസ് പറഞ്ഞു. കര്‍ഷകര്‍ക്കെതിരെയുള്ള ബി ജെ പി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ചെറുതോണിയില്‍ സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി ഭരണമാരംഭിച്ച ശേഷം ജനങ്ങളെ ആകെ വഞ്ചിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. ഇപ്പോള്‍ ബ്രാഹ്മണ ജാതി പശു പാര്‍ട്ടിയായി ബി ജെ പി സര്‍ക്കാര്‍ മാറിയിരിക്കുന്നു. പശുവിന്റെ പേരില്‍ എല്ലാ കര്‍ഷകരും ദുരിതമനുഭവിക്കേണ്ട സ്ഥിതി സംജാതമായിരിക്കുകയാണ്. കൃഷിക്കാരെ കടക്കെണിയില്‍ നിന്നും വില തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുമെന്ന് പറഞ്ഞ് വോട്ടു വാങ്ങി അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സമ്മാനമായി നല്‍കുന്നത് വെടിയുണ്ടകളും ഭീകരമര്‍ദ്ദനങ്ങളുമാണ്.

കൃഷിക്കാരുടെ കടങ്ങള്‍ എഴുതിതള്ളണമെന്നത് പ്രധാന ആവശ്യമാണ്. കേരളത്തിലെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ച നേരിടുമ്പോള്‍ സര്‍ഫാസി നിയമത്തിന്റെ മറവില്‍ പിടിച്ച് പറിയും ജപ്തിയും നടന്ന് വരികയാണ്. ഭരണക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് കോര്‍പ്പറേറ്റുകളുടെയും വന്‍കിട പണക്കാരുടെയും സംരക്ഷമാണ്. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴക്കാലമാണ് മോഡി ഭരണം. അതിന്റെ ഫാസിസ്റ്റ് സ്വഭാവം പ്രഖ്യാപിച്ചു കൊണ്ട് അടുക്കളയില്‍ നിന്ന് കിടപ്പറയിലേക്കാണ് കടന്ന് കയറിക്കൊണ്ടിരിക്കുന്നത്.

ധര്‍ണ്ണയില്‍ ടി സി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ഇടുക്കി മണ്ഡലം സെക്രട്ടറി എം കെ പ്രിയന്‍, പി കെ സദാശിവന്‍, പി എസ് നെപ്പോളിയന്‍, സുകുമാരന്‍ നായര്‍, വി ആര്‍ ബാലകൃഷ്ണന്‍, കെ എസ് രാജന്‍, സിജി ചാക്കോ, ടോമി അഗസ്റ്റിന്‍, പി ജെ ബിനു എന്നിവര്‍ സംസാരിച്ചു. ചെറുതോണി ടൗണ്‍ ചുറ്റി സഞ്ചരിച്ചെത്തിയ ഉജ്ജ്വല പ്രകടനത്തിന്, സി ജോണ്‍സണ്‍, ജോയി വടക്കേടം, രഘുകുന്നുംപുറം, ജോണി കാണക്കാലില്‍, എം എല്‍ ജയപ്രകാശ്, സജി പൗലോസ്, കരുണാകരന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി

English summary
The fraudulent policy towards farmers in the country is taken by the government: Mathew Varghese
topbanner topbanner

More News from this section

Subscribe by Email