topbanner
Sunday February 18th, 2018 - 4:18:pm
topbanner
Breaking News

സ്വാതന്ത്ര്യദിനാഘോഷത്തിന്‌ ഇടുക്കിയൊരുങ്ങി; ജില്ലാ ആസ്ഥാനത്ത്‌ മന്ത്രി എം.എം മണി ദേശീയപതാക ഉയര്‍ത്തും

suvitha
സ്വാതന്ത്ര്യദിനാഘോഷത്തിന്‌ ഇടുക്കിയൊരുങ്ങി; ജില്ലാ ആസ്ഥാനത്ത്‌ മന്ത്രി എം.എം മണി ദേശീയപതാക ഉയര്‍ത്തും

ഇടുക്കി: രാജ്യത്തിന്റെ 71-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‌ ജില്ലയൊരുങ്ങി. ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടക്കുന്ന ഇടുക്കി ജില്ലാപഞ്ചായത്ത്‌ മൈതാനത്ത്‌ (ഐ.ഡി.എ ഗ്രൗണ്ട്‌) രാവിലെ 8.30ന്‌ വൈദ്യുതിമന്ത്രി എം.എം മണി ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന്‌ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.

പരേഡില്‍ പോലീസ്‌, എക്‌സൈസ്‌, ഫോറസ്റ്റ്‌, എന്‍.സി.സി, സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സ്‌, സ്റ്റുഡന്റ്‌സ്‌ പോലീസ്‌, കാഡറ്റ്‌സ്‌, ബാന്റ്‌ വിഭാഗങ്ങള്‍ എന്നിവ അണിനിരക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സ്വാതന്ത്ര്യസമര സേനാനികളെയും വിശിഷ്‌ടസേവനം നല്‍കിയ സൈനികരെയും ആദരിക്കും. ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന്‌ ജില്ലാകലക്‌ടര്‍ അഭ്യര്‍ത്ഥിച്ചു.

English summary
independence day in idukki: MM MANI flag off
topbanner

More News from this section

Subscribe by Email