topbanner
Tuesday November 21st, 2017 - 4:14:am
topbanner
Breaking News

രാജ്യത്തിന്റെ പാരമ്പര്യം മതനിരപേക്ഷയുടേത്: മന്ത്രി എ.കെ ബാലൻ

suvitha
രാജ്യത്തിന്റെ പാരമ്പര്യം മതനിരപേക്ഷയുടേത്: മന്ത്രി എ.കെ ബാലൻ

മലപ്പുറം: രാജ്യത്തിന്റെ പാരമ്പര്യം മതനിരപേക്ഷയുടേതാണെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലൻ. മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടന്ന സ്വതന്ത്ര്യദിന പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ മുഖമുദ്രയാണ് മതേതരത്വവും ബഹുസ്വരതയും അത് കാത്ത് സൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്. ജാതിയും മതവുമില്ലാതെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാണ് രാജ്യം സ്വതന്ത്ര്യം നേടിയതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസിയും അവിശ്വാസിയും ഒരുമിച്ച് വസിച്ച ഭാരതം ഏവർക്കും അഭയം നൽകിയ നാടാണ്. എല്ലാ മത വിഭാഗത്തിന്റെയും ദർശനങ്ങളുടെയും ഭാരതത്തിന്റെ തനത് ദർശനങ്ങളുടെയും സമന്വയമാണ് ഭാരത സംസ്കാരം. അത് കൊണ്ടാണ് രാജ്യത്തിന്റെ സംസ്കാരം ബഹുസ്വരമായത്. ആ ബഹുസ്വരതയെ അംഗീകരിക്കലാണ് മതനിരപേക്ഷതയെന്നും അദ്ദേഹം പറഞ്ഞു.

സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് മന്ത്രി പരേഡ് ഗ്രൗണ്ടിൽ എത്തിയത്. പരേഡ് ഗ്രൗണ്ടിൽ മന്ത്രി ദേശീയ പതാക ഉയർത്തി. പരേഡ് പരിശോധിച്ച മന്ത്രി തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യ ദിന പരേഡിന് എം എസ് പി അസിസ്റ്റന്റ് കമാന്റന്റ് സി വി ശശി നേതൃത്വം നൽകി. സായുധ പോലീസിലെ കെ രാജേഷ് സെക്കന്റ് ഇൻ കമാന്റന്റ് ആയിരുന്നു. പരേഡിന് മുന്നോടിയായി പ്രദേശത്തെ സ്കൂളുകളെ പങ്കെടുപ്പിച്ച് പ്രഭാതഭേരി നടന്നു. പരേഡിന് ശേഷം മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ മന്ത്രി എ കെ ബാലൻ വിതരണം ചെയ്തു. റോഡപകടത്തിൽ മരിച്ച ഫുട്ബോൾ താരവും, പോലീസ് ഉദ്യോഗസ്ഥനുമായ സി ജാബിറിനുള്ള മരണാന്തര പോലീസ് മെഡൽ അദ്ദേഹത്തിന്റെ മക്കൾ ഏറ്റുവാങ്ങി.

മലപ്പുറം ഇൻസ്പെക്ടർ പ്രേംജിത്ത്, എം എസ് പിയിലെ എസ് എെ ബൈജു പി എൽ, കെ പ്രദീപ് കുമാർ, മലപ്പുറം ട്രാഫിക് പോലീസിലെ എസ് എെ അബ്ദുൽ ജബ്ബാർ പി, എം എസ് പിയിലെ എ എസ് എെ മൊയ്തീൻകുട്ടി കെ, എം സി അബ്ദുൽ റഹ്മാൻ, ആർ ആർ ആർ എഫിലെ എ എസ് എെ രമേശ് ബാബു സി, മഞ്ചേരി ട്രാഫിക്ക് പോലീസിലെ സീനിയർ സിവിൽ പോലീസ് ഒാഫിസർ ഉണ്ണികൃഷ്ണൻ മാരാത്ത, എം എസ് പിയിലെ ഹവിൽദാർ ആർ കാർത്തികേയൻ, മങ്കട പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഒാഫിസർ പി വിദ്യാധരൻ, കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഒാഫിസർ പി എം അബ്ദുൽ സലാം, എടവണ്ണ സ്റ്റേഷനിലെ പി ബി ജിറ്റ്സ്, പെരിന്തൽമണ്ണ സ്റ്റേഷനിലെ അനീഷ് മാത്യു എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചത്. മികച്ച മാർച്ച് പാസ്റ്റിനുള്ള പുരസ്കാരം എം എസ് പി മലപ്പുറം സ്വന്തമാക്കി, മലപ്പുറം സായുധ പോലീസ് സേനയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

എൻ സി സി സീനിയർ വിഭാഗത്തിൽ എൻ എസ് എസ് കോളേജ് മഞ്ചേരി ഒന്നാം സ്ഥാനവും, ഗവർൺമെന്റ് കോളേജ് മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. എൻ സി സി ജൂനിയർ വിഭാഗത്തിൽ എം എസ് പി സ്കൂളിന് ഒന്നാം സ്ഥാനവും, ജി ബി എച്ച് എസ് എസ് മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ ചേരുലാൽ എച്ച് എസ് എസും, എം എസ് പി എച്ച് എസ് എസും യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. എസ് പി സി പെൺകുട്ടികളുടെ വിഭാഗത്തിൽ എം എസ് പി സ്കൂളും, ജി വി എച്ച് എസ് പറവണ്ണയും ഒന്നും, രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. സ്കൗട്സ് സീനിയർ വിഭാഗത്തിൽ എം എം ഇ ടി എച്ച് എസ് മേൽമുറിക്ക് ഒന്നാം സ്ഥാനം ലഭിച്ചു, എം എസ് പി എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം.

സ്കൗട്സ് ജൂനിയർ വിഭാഗത്തിൽ എ എം യു പി എസ് മുണ്ടുപറമ്പ് ഒന്നാം സ്ഥാനവും, എ യു പി എസ് മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഗൈഡ്സ് സീനിയർ വിഭാഗത്തിൽ ഇസ്ലാഹിയ സ്കൂൾ മലപ്പുറത്തിനാണ് ഒന്നാം സ്ഥാനം, ജി ജി എച്ച് എസ് മലപ്പുറത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജൂനിയർ വിഭാഗത്തിൽ എ എം യു പി എസ് മുണ്ടുപറമ്പും, എ യു പി എസ് മലപ്പുറവും ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. ജൂനിയർ റെഡ്ക്രോസ് ആൺകുട്ടികളുടെ വിഭാഗത്തിൽ എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിനാണ് ഒന്നാം സ്ഥാനം. എം എസ് പി എച്ച് എസ് എസിന് രണ്ടാം സ്ഥാനം ലഭിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജെമാസ് സ്കൂൾ മലപ്പുറം ഒന്നാം സ്ഥാനവും, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും സ്വന്തമാക്കി.

English summary
independence day celebration in parade ground: minister AK balan
topbanner topbanner

More News from this section

Subscribe by Email