Wednesday December 19th, 2018 - 5:28:am
topbanner

തളിപ്പറമ്പ് പ്രസ്ഫോറം നവീകരണ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം നിർവ്വഹിച്ചു

mijila
തളിപ്പറമ്പ് പ്രസ്ഫോറം നവീകരണ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം നിർവ്വഹിച്ചു

തളിപ്പറമ്പ് പ്രസ്ഫോറം ആധുനികവത്കരിക്കുന്നു. നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പ്രസ്ഫോറം ഹാളിൽ നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം നിർവ്വഹിച്ചു. തളിപ്പറമ്പ് പ്രസ് ഫോറത്തിന് നഗരസഭാ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഓഫീസിന് പുറമെ 500 ചതുരശ്ര അടി സ്ഥലം കൂടി വ്യാഴാഴ്ച ചേർന്ന തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം അനുവദിച്ചിരുന്നു.

പഴയ ഓഫീസ് ഹാളും കൂട്ടിച്ചേർത്ത് 800 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യമുള്ള കോൺഫറൻസ് ഹാളാണ് പണിയുക. തളിപ്പറമ്പിലെ സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ കൂട്ടായ്മകൾക്കുൾപ്പെടെ പരിപാടി നടത്താനുള്ള വേദിയൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആധുനികവത്കരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനച്ചടങ്ങിൽ പ്രസ് ഫോറം പ്രസിഡന്റ് എം.കെ മനോഹരൻ അധ്യക്ഷത വഹിച്ചു.taliparamba press forum

വൈസ് ചെയർപേഴ്സൺ വത്സല പ്രഭാകരൻ, പ്രതിപക്ഷ നേതാവ് കെ.മുരളീധരൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ സി.ഉമ്മർ, കൗൺസിലർമാരായ കെ.വത്സരാജ്, കെ.മുഹമ്മദ് ബഷീർ, മുനിസിപ്പൽ എഞ്ചിനീയർ പി.വി ബിജു എന്നിവർ സംസാരിച്ചു. പ്രസ്ഫോറം സെക്രട്ടറി കെ.പി രാജീവൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി വിമൽ ചേടിച്ചേരി നന്ദിയും പറഞ്ഞു.

Read more topics: taliparamba, press forum, hall,
English summary
work inauguration taliparamba press forum
topbanner

More News from this section

Subscribe by Email