topbanner
Monday December 11th, 2017 - 7:50:am
topbanner
topbanner

പോക്സോ ആക്ട് സെമിനാർ: ഇന്ന് മന്ത്രി ഏ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും

Neethu
പോക്സോ ആക്ട് സെമിനാർ: ഇന്ന് മന്ത്രി ഏ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും

തൃശൂർ: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ആക്റ്റായ പോക്സോ ആക്റ്റ് 2012 നെക്കുറിച്ചുള്ള സെമിനാർ ഇന്ന്. രാവിലെ 11.30ന് തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടക്കും. ഇതിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഏ.സി മൊയ്തീൻ നിർവഹിക്കും. ജില്ലാ ഇൻഫർമേഷൻ ഒാഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടം, പ്രസ് ക്ലബ്, ജില്ലാ പ്രൊട്ടക്ഷൻ ഒാഫീസ്, ജില്ലാ സാമൂഹ്യനീതി ഒാഫീസ്, ചൈൽഡ് ലൈൻ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാറിൽ കോർപ്പറേഷൻ മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും. സബ് കളക്ടർ ഡോ. രേണു രാജ് ആമുഖ പ്രഭാഷണം നടത്തും.

കൗൺസിലർ എം.എസ് സമ്പൂർണ്ണ, കെ.യു ഡബ്ലിയു.ജെ സംസ്ഥാന നിർവാഹക സമിതി അംഗം ഇ.എസ്.സുഭാഷ്, മലയാള മനോരമ ബ്യൂറോ ചീഫ് ഉണ്ണി കെ. വാര്യർ, മംഗളം ബ്യൂറോ ചീഫ് ജോയ് എം. മണ്ണൂർ, പി.ആർ.ഡി മേഖല ഡെ. ഡയറക്ടർ കെ. മോഹനൻ, ജില്ലാ പ്രൊബേഷൻ ഒാഫീസർ കെ.ജി. രാഗപ്രിയ, ജില്ലാ സാമൂഹ്യനീതി ഒാഫീസർ എസ്. സുലക്ഷണ, ചൈൽഡ് ലൈൻ ജില്ലാ കോ-ഒാർഡിനേറ്റർ അഞ്ജലി മുരളീധരൻ എന്നിവർ ആശംസ നേരും. ജില്ലാ ഇൻഫർമേഷൻ ഒാഫീസർ വി.ആർ സന്തോഷ് സ്വാഗതവും പ്രസ് ക്ലബ് പ്രസിഡണ്ട് കെ. പ്രഭാത് നന്ദിയും പറയും.

ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 10ന് പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പയസ് മാത്യു പോക്സോ നിയമവും ശിക്ഷയും എന്ന വിഷയം അവതരിപ്പിയ്ക്കും. ഉദ്ഘാടനത്തെ തുടർന്ന് ഉച്ചയ്ക്ക് 12ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി മുജീബ് റഹ്മാൻ പോക്സോ നിയമം 2012 എന്ന വിഷയവും അവതരിപ്പിക്കും. പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത, മാതൃഭൂമി സബ് എഡിറ്റർ ഒ. രാധിക എന്നിവർ മോഡറേറ്റർമാരാകും.

Read more topics: thrissur, posco, EP Modeen
English summary
inauguration of posco act seminar minister EP Modeen
topbanner topbanner

More News from this section

Subscribe by Email