Tuesday November 13th, 2018 - 10:14:pm
topbanner

വഴികാട്ടി പദ്ധതി കോഴിക്കോട് ഉദ്ഘാടനം ചെയ്തു

Neethu
വഴികാട്ടി പദ്ധതി കോഴിക്കോട് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തിരക്കേറിയ നഗരങ്ങളിൽ യാത്രക്കാർക്കുൾപ്പെടെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രഥമശുശ്രൂഷ ഉറപ്പു വരുത്താനായി നടപ്പാക്കുന്ന വഴികാട്ടി പദ്ധതി കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക് ഉദ്ഘാടനം ചെയ്തു. ദേശീയ നഗരാരോഗ്യ ദൗത്യവും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

വഴികാട്ടി കേന്ദ്രത്തിൽ രക്തസമ്മർദ്ദ പരിശോധനയും പ്രമേഹ പരിശോധനയുമുൾപ്പെടെ പ്രാഥമിക ശുശ്രൂഷകൾ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 വരെ ലഭ്യമാണ്. കോർപ്പറേഷൻ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. എൻ.യു.എച്ച്.എം ജില്ലാ കോർഡിനേറ്റർ ഷിജിത്ത് സ്വാഗതം പറഞ്ഞു.

English summary
inauguration of new mission vazhikatti
topbanner

More News from this section

Subscribe by Email