Monday November 19th, 2018 - 6:36:am
topbanner

രമേശ് ചെന്നിത്തല ചെറുതനക്കടവ് പാലം നാടിന് സമർപ്പിച്ചു

princy
രമേശ് ചെന്നിത്തല ചെറുതനക്കടവ് പാലം നാടിന് സമർപ്പിച്ചു

ആലപ്പുഴ:അച്ചന്‍കോവില്‍ ആറിന്റെ ഇരു കരകളിലായി താമസിച്ചിരുന്ന ചെറുതന ഗ്രാമപഞ്ചായത്തിലെ അംഗങ്ങളെ ഒന്നിപ്പിക്കാന്‍ ഈ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ സാധിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ചെറുതന കടവില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ സഹകരണമാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് വരെ ലഭിച്ചത്. കാര്‍ഷിക മേഖലയായ ചെറുതന, കരുവാറ്റ പഞ്ചായത്തുകളില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ എളുപ്പത്തില്‍ എത്തിക്കുവാനും ഈ പാലം വഴി സാധിക്കും.

21 ആളുകളില്‍ നിന്നായി 38 സെന്റ് സ്ഥലം ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബി. രത്‌നകുമാരി അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, ഗിരിജാ സന്തോഷ്, എസ്. ഹരികുമാര്‍, അനില, ടി.കെ. പൊന്നപ്പന്‍, പ്രസാദ്, ശ്രീജ, രേവമ്മ, രാജേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

English summary
Ramesh Chennithala inaugurated cheruthanakkadav bridge
topbanner

More News from this section

Subscribe by Email