Thursday September 20th, 2018 - 12:34:pm
topbanner
Breaking News

ആരോഗ്യമേഖലയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള എച്ച്എല്‍എല്‍ ശ്രമം പ്രശംസനീയം: മന്ത്രി വിഎസ് സുനില്‍കുമാര്‍

NewsDesk
ആരോഗ്യമേഖലയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള എച്ച്എല്‍എല്‍ ശ്രമം പ്രശംസനീയം: മന്ത്രി വിഎസ് സുനില്‍കുമാര്‍

തൃശൂര്‍: എച്ച്എല്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കുറഞ്ഞ നിരക്കില്‍ മരുന്നുകളും മെഡിക്കല്‍ ഉല്പന്നങ്ങളും നല്‍കുന്നത് ആരോഗ്യമേഖലയില്‍ ചൂഷണം ഒരു പരിധി വരെ അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് കൃഷിമന്ത്രി ശ്രീ വി.എസ് സുനില്‍കുമാര്‍ പ്രസ്താവിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എച്ച്എല്‍എല്‍-ഉം സംസ്ഥാന സര്‍ക്കാരും സംയുക്തമായി തുടങ്ങിയ എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ്, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍മാരും മരുന്നുകമ്പനികളും തമ്മിലുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം സ്വകാര്യമേഖലയില്‍കൂടി വ്യാപിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു ജനറിക് മരുന്നുകളുടെ കുറിപ്പടി കൂടി ഡോക്ടര്‍മാര്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ക്കു കൂടി ബാധകമാക്കണം. മരുന്നുവിതരണ ശൃംഖലയില്‍നിന്ന് മൊത്തവ്യാപാരികളെ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ഇത്തരത്തിലുള്ള പതിമൂന്നാമത്തെ കേന്ദ്രമാണ് തൃശൂരില്‍ തുറന്നത്. അനില്‍ അക്കര എംഎല്‍എ ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു. മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നുകള്‍ക്ക് പല തരത്തിലുള്ള വില ഈടാക്കുമ്പോള്‍ എച്ച്എല്‍എല്‍-ന്റെ ഉദ്യമം രോഗികള്‍ക്ക് ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മരുന്നുകള്‍, ഡിസ്‌പോസബിളുകള്‍, സ്റ്റെന്റുകള്‍, പേസ്‌മേക്കറുകള്‍ തുടങ്ങിയ മെഡിക്കല്‍-സര്‍ജിക്കല്‍ ഉല്പന്നങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ് നല്കുന്നത്. ഇതേ ഇളവുകളോടെയാണ് എച്ച്എല്‍എല്‍ ഓപ്റ്റിക്കല്‍സ് ലെന്‍സുകളും ഫ്രെയിമുകളും വില്‍ക്കുന്നത്. ഇതിനുപുറമെ രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജനയില്‍ (ആര്‍എസ്ബിവൈ) പെടുന്ന കാര്‍ഡ് ഉടമകള്‍ക്ക് കറന്‍സി രഹിത ഇടപാടുകളും നടത്താനാവും.Minister V S Sunilkumar inaugurates HLL pharmacy and HLL opticals at Thrissur Medical College

എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സിന്റെ ആദ്യ കേന്ദ്രം തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് തുടങ്ങിയത്. ഇതിനുപിന്നാലെ പത്തനംതിട്ട ജനറല്‍ ആശുപത്രി, എറണാകുളം, കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകള്‍, കണ്ണൂര്‍, വടകര ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിന്റെ ശാഖകള്‍ തുടങ്ങി. എച്ച്എല്‍എല്‍ ഓപ്റ്റിക്കല്‍സ് തിരുവനന്തപുരം റീജനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലാണ് ആദ്യം തുടങ്ങിയത്.
എച്ച്എല്‍എല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഇ.എ സുബ്രഹ്മണ്യം, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.കെ.അജയകുമാര്‍, ആര്‍എംഒ ഡോ.സി.പി. മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു. എച്ച്എല്‍എല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ.ബാബു തോമസ് സ്വാഗതം പറഞ്ഞു.

സ്വകാര്യ ലാബുകള്‍ അമിതമായ നിരക്കില്‍ സ്‌കാനിംഗും മറ്റും നടത്തുമ്പോഴാണ് ഹിന്ദ് ലാബ്‌സ് എന്ന ആശയവുമായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ് കെയര്‍ മുന്നോട്ടുവന്നതെന്ന് ഡോ.ബാബു തോമസ് പറഞ്ഞു. ഇത് രോഗികള്‍ക്ക് ആശ്വാസം നല്‍കിയെന്നുമാത്രമല്ല നിരക്കുകള്‍ കുറയ്ക്കാന്‍ സ്വകാര്യ ലാബുകളെ പ്രേരിപ്പിക്കുകയും ചെയ്തു. താങ്ങാവുന്ന നിരക്കില്‍ ഗുണനിലവാരമുള്ള സേവനങ്ങളും ഉല്പന്നങ്ങളും പാവപ്പെട്ടവര്‍ക്ക് നല്‍കാനാണ് എച്ച്എല്‍എല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

English summary
Minister V S Sunilkumar inaugurates HLL pharmacy and HLL opticals at Thrissur Medical College
topbanner

More News from this section

Subscribe by Email