Friday September 21st, 2018 - 10:01:am
topbanner
Breaking News

തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ ഇല്ലംനിറ നടന്നു

fasila
തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ ഇല്ലംനിറ നടന്നു

തൃശൂര്‍: തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഇല്ലംനിറ ഭക്തിസാന്ദ്രമായി നടന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഐശ്വര്യത്തിന്റെ കതിര്‍ക്കറ്റകള്‍ വാങ്ങുന്നതിനായി ക്ഷേത്രങ്ങളിലെത്തി.

തിരുവമ്പാടി ക്ഷേത്രത്തില്‍ ക്ഷേത്ര ഗോപുരത്തിന്റെ പുറത്തുനിന്ന് വാദ്യോപചാരങ്ങളോടെ ശാന്തിക്കാര്‍ തലയിലേറ്റി കൊണ്ടുവന്ന നെല്‍ക്കതിര്‍ കറ്റകള്‍, നാലമ്പലത്തിനകത്തെ പത്മപീഠത്തില്‍ സ്ഥാപിച്ചു.

തുടര്‍ന്ന് സര്‍വൈശ്വര്യത്തിനു വേണ്ടി മഹാലക്ഷ്മി പൂജ നടന്നു. ശ്രീകോവിലുകളിലെ നിറ കഴിഞ്ഞ് കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്തു.

പാറമേക്കാവ് ക്ഷേത്രത്തില്‍ ഉഷപൂജയ്ക്കുശേഷം മേല്‍ശാന്തി മഠത്തില്‍ മുണ്ടയൂര്‍ ശ്രീധരന്‍ നമ്പൂതിരി ക്ഷേത്രഗോപുരത്തില്‍നിന്ന് ഇല്ലംനിറക്ക് തയാറാക്കിവച്ച നെല്‍ക്കതിരുകള്‍ വാദ്യഘോഷങ്ങളോടെ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് അകത്തേക്ക് എഴുന്നള്ളിച്ചു.

പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കി. മേക്കാവ് മേല്‍ശാന്തി കാരേക്കാട് രാമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ക്ഷേത്രത്തില്‍ ഗോപൂജയും നടത്തി.

Read more topics: Thrissur, temples, illam nira
English summary
illam nira in thiruvambadi paramekkavu temples
topbanner

More News from this section

Subscribe by Email