Tuesday August 21st, 2018 - 8:04:pm
topbanner

ഇടുക്കിയിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി രഹിതമായ യാത്രാസൗകര്യമൊരുക്കും: ജില്ലാഭരണകൂടം

Aswani
ഇടുക്കിയിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി രഹിതമായ  യാത്രാസൗകര്യമൊരുക്കും: ജില്ലാഭരണകൂടം

ഇടുക്കി: പുതിയ അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരാതി രഹിതമായ യാത്രാസൗകര്യമൊരുക്കുന്നതിന് ജില്ലാഭരണകൂടം നടപടി ആരംഭിച്ചു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും പരസ്പര സഹകരണത്തോടെ യാത്രാസൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ക്രമീകരണങ്ങള്‍ ഉണ്ടാക്കനാമെന്നു കലക്‌ട്രേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ എ.ഡി.എം പി.ജി.രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയും പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ബസ്സ്റ്റാന്‍ഡുകളില്‍ രാവിലെയും വൈകുന്നേരവും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നതിന് യോഗം നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള കൺസഷൻ കാര്‍ഡുകള്‍ ജൂൺ 15നകം വാങ്ങുന്നതിന് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കണം. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറക്ക് കൺസെഷൻ കാര്‍ഡുകള്‍ നല്കുന്നതാണെന്ന് ബസുടമകള്‍ യോഗത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളും ജീവനക്കാരുമായി ഏന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതത് സ്ഥലങ്ങളിലെത്തി പരിഹാരം കാണുന്നതിന് ജില്ലാഭരണകൂടം നടപടി സ്വീകരിക്കും.

അവധി ദിനങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ഉള്ള സ്ഥാപനങ്ങളുടെ മേധാവി അക്കാര്യം കാണിച്ച് പ്രത്യേകമായി കത്ത് നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണം. ചെറുതോണി മുരിക്കാശ്ശേരി റൂട്ടിൽ രാവിലെ അധികചാര്‍ജ്ജ് ഈടാക്കുന്നുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

യോഗത്തില്‍ റീജിയണല്‍ ടട്രാൻസ്‌പോർട്ട് ഓഫീസര്‍ ആര്‍. രാജീവ്, പി.ആര്‍. ഗോപി (കെ.എസ്.ആര്‍.ടി.സി), ടോമി ജോസഫ്, കെ.കെ.തോമസ്, ഷാജിമാത്യു, ജോബി മാത്യു, കെ.എം.സലിം, കെ.കെ.അജിത്കുമാര്‍, എല്‍ബിന്‍ ജോസ, ബിബിന്‍ ടോം സണ്ണി, ജയിംസ് ഫിലിപ്പ്, അബ്ദുള്‍ ബാസിത്, മാത്യു സ്‌കറിയ, ജോസ് തോമസ്, ജോയിന്റ് ആര്‍.ടി.ഒ എം ശങ്കരന്‍പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: idukki, travel, students
English summary
make sure complaint free travel facilities for the students in idukki
topbanner

More News from this section

Subscribe by Email