Saturday November 17th, 2018 - 10:51:am
topbanner

റോഡപകടങ്ങൾ പൊതുജനാരോഗ്യ പ്രശ്നം: ട്രാൻസ്പോർട്ട് കമ്മീഷണർ

Aswani
റോഡപകടങ്ങൾ പൊതുജനാരോഗ്യ പ്രശ്നം: ട്രാൻസ്പോർട്ട് കമ്മീഷണർ

ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നം അപകടങ്ങളാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കെ പത്മകുമാർ. റോഡപകടങ്ങൾക്കെതിരെ ദേവികുളം താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ജനജാഗ്രത ക്യാമ്പയിൻ അടിമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് കേരളത്തിൽ അപകടത്തിൽ മരിക്കുന്നതിലേറെയും യുവതിയുവാക്കളാണെന്നും എെക്യരാഷ്ടസഭയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ അപകടനിരക്ക് ഇൗ രീതിയിൽ മുന്നോട്ടു പോയാൽ അടുത്ത 25 വർഷത്തിനുള്ളിൽ അപകടത്തിനിരയാകാത്ത ഒരു കുടുംബംപോലും കേരളത്തിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങൾ കുറക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. നിയമങ്ങൾ അനുസരിക്കാനുള്ളതാണെന്നും റോഡപകടങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നാലാണ് അപകടങ്ങൾ കുറക്കാൻ കഴിയൂ എന്നും അദ്ദേഹം ഒാർമപെടുത്തി.

റോഡ് സുരക്ഷാ ക്യാമ്പയ്ന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ദേശീയപാതയിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾ കുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ചർച്ച ചെയ്തു. അടിമാലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഡി എൽ എസ് എ സെക്രട്ടറി കെ പത്മകുമാർ, അടിമാലി റ്റി എൽ എസ് സി ചെയർമാൻ എം എം അഷറഫ്, ബാർ അസോസിയേഷൻ പ്രതിനിധികൾ, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

 

English summary
Road accidents are public health problem: transport commissioner
topbanner

More News from this section

Subscribe by Email