Friday June 22nd, 2018 - 3:07:pm
topbanner
Breaking News

പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണവുമായി തൊടുപുഴയില്‍ പരിസ്ഥിതി ദിനാചരണം

Aswani
പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണവുമായി തൊടുപുഴയില്‍ പരിസ്ഥിതി ദിനാചരണം

ഇടുക്കി:   ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്  വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പൊരുതാം  എന്ന  സന്ദേശത്തോടെ പരിസ്ഥിതി  ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ ജയ് റാണി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന  ചടങ്ങ്  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ  ഉദ്ഘാടനം നിര്‍വഹിച്ചു.

തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു.  തൊടുപുഴ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചർ പേഴ്സൺ  പ്രൊഫസര്‍ ജെസ്സി ആന്റണിയെ ചടങ്ങില്‍  മൊമെന്റോ നല്‍കി ആദരിച്ചു.  ഇടുക്കി എസ് പി സി എ പ്രസിഡന്റ് എം എന്‍ ജയചന്ദ്രന്‍, തൊടുപുഴ ജയ് റാണി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനീസ് വെച്ചൂര്‍ എസ് എ ബി എസ്, പി ടി എ പ്രസിഡന്റ് ജോസ് തോമസ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.

തുടർന്ന്  ലണ്ടന്‍  യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ അജി പീറ്ററിന്റെ നേതൃത്വത്തില്‍ 'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍' എന്ന  പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷതൈ  തുണി ബാഗ് എന്നിവ വിതരണം ചെയ്തു.

Read more topics: idukki, environment day, thodupuzha,
English summary
Environmental Day Observation at Thodupuzha with awareness against the Plastics

More News from this section

Subscribe by Email