Friday June 22nd, 2018 - 3:06:pm
topbanner
Breaking News

നാടിന്റെ വികസനത്തിന് രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കണം: മന്ത്രി എം എം മണി : കാമാക്ഷി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റ് കം കോംപ്ലക്സ് തങ്കമണിയിൽ ഉദ്ഘാടനം ചെയ്തു

Aswani
നാടിന്റെ വികസനത്തിന് രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കണം: മന്ത്രി എം എം മണി : കാമാക്ഷി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റ് കം കോംപ്ലക്സ് തങ്കമണിയിൽ ഉദ്ഘാടനം ചെയ്തു

ഇടുക്കി: നാടിന്റെ വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കുവാൻ ജനപ്രതിനിധികൾ രാഷ്ട്രീയ പക്ഷപാതമില്ലാതെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കാമാക്ഷി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റ് കം കോംപ്ലക്സ് തങ്കമണിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസരങ്ങൾ പാഴാക്കാതെ ജനപ്രതിനിധികൾ ജനക്ഷേമകരമായ വികസന പ്രവർത്തനങ്ങൾ നടത്തണം. കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഉപയോഗപ്പെടുത്തി ജില്ലയിലെ വിവിധ റോഡുകളുടെ വികസനം നടപ്പാക്കി വരികയാണ്. മികച്ച ദേശീയപാതകളും ഗ്രാമീണ റോഡുകളും ജില്ലയുടെ പുരോഗതിക്ക് മുതൽക്കൂട്ടാകും.

ചടങ്ങിൽ റോഷി അഗസ്റ്റ്യൻ എംഎൽഎ അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എസ് ടി അഗസ്റ്റ്യൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സി വി വർഗീസ്, ലിവിയ സിജോ, റെജി മുക്കാട്ട്, ജോയി കാട്ടുപാലം, പി വി മധു തുടങ്ങിയവർ പ്രസംഗിച്ചു. ലോക ബാങ്ക് സഹായത്തോടെ 65 ലക്ഷം രൂപ മുടക്കിയാണ് ഗ്രാമ പഞ്ചായത്ത് പദ്ധതി പൂർത്തിയാക്കിയത്.നാല് ഷട്ടർ റൂമുകളും കംഫർട്ട് സ്റ്റേഷനും ഉൾപ്പെട്ടതാണ് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ്. ജില്ലാ നിർമിതി കേന്ദ്രമാണ് നിർമ്മാണം നടത്തിയത്.

തങ്കമണി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ബസുകൾ സ്റ്റാന്റിലെത്താൻ 25 ലക്ഷം രൂപ മുടക്കി ഗ്രാമ പഞ്ചായത്ത് ബൈപാസ് റോഡും നിർമ്മിച്ചിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ മികച്ച വിജയം നേടിയ പഞ്ചായത്ത് പരിധിയലെ 43 വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.

 

Read more topics: idukki, minister, m m mani
English summary
The development of the country should be a work without political disparity: minister, m m mani,

More News from this section

Subscribe by Email