Wednesday November 21st, 2018 - 8:28:pm
topbanner

മൂന്നാര്‍ വട്ടവട കോടൈക്കനാല്‍ ടൂറിസം സര്‍ക്യൂട്ട് സാധ്യത പരിഗണിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Aswani
മൂന്നാര്‍ വട്ടവട കോടൈക്കനാല്‍ ടൂറിസം സര്‍ക്യൂട്ട് സാധ്യത പരിഗണിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇടുക്കി: ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട കൊട്ക്കാമ്പൂര്‍, മറയൂര്‍ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉള്‍പ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ക്യഷിയില്‍ താത്പര്യമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനും ശീതകാല പച്ചക്കറി മേഖലകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധം മൂന്നാറിലെ ശീതകാല പച്ചക്കറി മേഖലകളുടെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. വട്ടവട കൊട്ട്ക്കാമ്പൂരില്‍ നിന്നും ഏഴെട്ടു കിലോമീറ്റര്‍ സഞ്ചാര യോഗ്യമായ റോഡ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍ കൊടൈക്കനാലില്‍ എത്താന്‍ കഴിയും.

മൂന്നാറില്‍ നിന്നും വട്ടവടയിലൂടെ കൊടൈക്കനാല്‍ വരെയുള്ള ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെ ന്ന് മന്ത്രി പറഞ്ഞു. വട്ടവടയിലെ ശീതകാല പച്ചക്കറി ക്യഷിയിടങ്ങളിലും മന്ത്രി സന്ദര്‍ശിച്ചു. എസ് രാജേന്ദ്രന്‍ എംഎല്‍എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന്.

English summary
The tourism circuit of Munnar Vattavada Kodaikanal will be considered: minister kadakampally surendran
topbanner

More News from this section

Subscribe by Email