Saturday November 17th, 2018 - 10:13:am
topbanner

ഇടുക്കിയിൽ ഗോത്രപെരുമ ഫെസ്റ്റ് ജൂലൈ 16 മുതല്‍

Aswani
ഇടുക്കിയിൽ  ഗോത്രപെരുമ ഫെസ്റ്റ് ജൂലൈ 16 മുതല്‍

ഇടുക്കി: കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ അടിമാലി ഗ്രാമപഞ്ചായത്തിന്റെയും മറ്റിതര വകുപ്പുകളുടെയും സഹകരണത്തോടെ ഗോത്രവര്‍ഗ്ഗ പെരുമ ഫെസ്റ്റ് 16, 17 തീയതികളില്‍ അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിലും ഗ്രൗണ്ടിലുമായി സംഘടിപ്പിക്കുന്നു. 16നാണ് ഗോത്രവര്‍ഗ്ഗ കലാമേള.

17ന് ലഹരിവിമുക്ത സെമിനാര്‍, നാടകം, മാജിക് ഷോ മുതലായവ നടക്കും. ഫെസ്റ്റിനോടനുബന്ധിച്ച് പരമ്പരാഗത കലാരൂപങ്ങളുടെ അവതരണം, ഉല്‍പ്പ വിപണന സ്റ്റാളുകള്‍, ഭക്ഷണ സ്റ്റാളുകള്‍ മുതലായവ ഉണ്ടായിരിക്കും. ഫെസ്റ്റ് 16ന് രാവിലെ 10 മണിക്ക് എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 17ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നടക്കുന്ന സമാപന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.

ഏറ്റവും നല്ല ട്രൈബല്‍ ജെ.എല്‍.ജി, ട്രൈബല്‍ അയല്‍ക്കൂട്ടം, ട്രൈബല്‍ സംരംഭം തുടങ്ങിയവക്കുള്ള സമ്മാനവും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ട്രൈബല്‍ യൂത്ത് ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റും വിതരണം ചെയ്യുമെന്നു കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് ടി .ജി അറിയിച്ചു.

English summary
Idukki tribal festival will be held from July 16th
topbanner

More News from this section

Subscribe by Email