Monday September 24th, 2018 - 3:55:am
topbanner

ഭൂമിയെ ഹരിതാഭമാക്കാൻ അഴുത ബ്ലോക്ക്പഞ്ചായത്ത് പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നത് 3 ലക്ഷം ഫലവൃക്ഷതൈകൾ

Aswani
ഭൂമിയെ ഹരിതാഭമാക്കാൻ അഴുത ബ്ലോക്ക്പഞ്ചായത്ത് പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നത് 3 ലക്ഷം ഫലവൃക്ഷതൈകൾ

ഇടുക്കി: തൊഴിലുറപ്പും പരിസ്ഥിതിയും കൂട്ടിയിണക്കി ഭൂമിയുടെ പച്ചപ്പിന് കൂടുതൽ കരുത്താർജിക്കുവാൻ പദ്ധതി നടപ്പാക്കി ഹരിതകേരളം പ്രാവർത്തികമാക്കുകയാണ് അഴുതബ്ലോക്ക് പഞ്ചായത്ത്. ഇൗ പരിസ്ഥിതി ദിനത്തിൽ 3 ലക്ഷം ഫലവൃക്ഷ തൈകളാണ് ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. അഴുത ബ്ലോക്കിനു കീഴിലുളള വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി കൈകോർത്താണ് വണ്ടിപ്പെരിയാറിലുളള സംസ്ഥാന വെജിറ്റബിൾ ഫാമിന്റെ സഹകരണത്തോടെ തൈകൾ വിതരണത്തിന് ഒരുക്കിയത്. ഫാമിന്റെ രണ്ടേക്കറോളം സ്ഥലത്താണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കി വൃക്ഷതൈകൾക്കായി നഴ്സറി തയ്യാറാക്കിയത്.

6 ലക്ഷം ഫലവൃക്ഷതൈകൾ ഉല്പ്പാദിപ്പിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായാണ് ഇപ്പോൾ 3 ലക്ഷം തൈകൾ തയ്യാറായിരിക്കുന്നത്. പേര, കുടുംപുളി, മുള, പൂവരശ്, വേപ്പ്, പ്ലാവ്, വാളൻപുളി, അഗത്തിചീര തുടങ്ങിയ ഇനങ്ങളുടെ മൂന്നുമാസം പ്രായമായ തൈകളാണ് വിതരണം ചെയ്യുന്നത്. ജൂൺ 5 ന് രാവിലെ 8.30 ന് സംസ്ഥാന വെജിറ്റബിൾ ഫാം പരിസരത്ത് വെച്ച് തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് നിർവ്വഹിക്കും. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിക്കും.

വണ്ടിപ്പെരിയാറിനു പുറമെ ബ്ലോക്കിനു കീഴിലുളള പെരുവന്താനം, കുമളി, കൊക്കയാർ, പീരുമേട്,എലപ്പാറ പഞ്ചായത്തുകളിലും സമീപ ബ്ലോക്കായ കട്ടപ്പന ബ്ലോക്കുപഞ്ചായത്തിനുമാണ് തൈകൾ സൗജന്യമായി നല്കുന്നത്. കുടുംബശ്രീ സംവിധാനത്തിലൂടെ വിതരണം ചെയ്യുകയും തൊഴിലുറപ്പ് പദ്ധതിയിലൂടെ തൈകളുടെ തുടർപരിപാലനവുമാണ് ഉദ്ദേശിക്കുന്നത്. അഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നഴ്സറിയൊരുക്കി തൈകൾ ഉല്പ്പാദിപ്പിച്ചത്. ഇതിലൂടെ 941 അവിദഗ്ദ തൊഴിൽദിനങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നല്കുന്നതിനും സാധിച്ചു. സർക്കാരിന്റെ നവകേരളമിഷന്റെ ഭാഗമായുളള ഹരിതകേരളം പദ്ധതിയിലുടെ ഭൂമിയെ ഹരിതാഭമാക്കുന്നതിനുളള ഇൗ പദ്ധതി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കാൻ സാധിച്ചത് അഴുതബ്ലോക്കിന് അഭിമാനനേട്ടമാണെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസ്സിയാമ്മ ജോസ് പറഞ്ഞു.

English summary
To make the earth green azhutha block panchayat distribute about 3 lakh fruit trees in this environment day
topbanner

More News from this section

Subscribe by Email