Friday June 22nd, 2018 - 3:07:pm
topbanner
Breaking News

അംഗീകാരങ്ങളുടെ നേട്ടവുമായി അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍

Aswani
അംഗീകാരങ്ങളുടെ നേട്ടവുമായി അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍

ഇടുക്കി:  പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ പാര്‍ക്കിനുള്ള രണ്ടംസ്ഥാനം കരസ്ഥമാക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍. പ്രകൃതിയെ അറിഞ്ഞ് പരിസ്ഥിതി ബോധത്തോടെ വളരാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അംഗണത്തില്‍ ജൈവ ഉദ്യോനവും പരിസ്ഥിതി സംരക്ഷണ പരീക്ഷണ പാര്‍ക്കും നിര്‍മ്മിച്ചിട്ടുള്ളത്.

സ്‌കൂളിലെ പ്രധാന അധ്യാപകനായ റ്റി എന്‍ മണിലാലാണ് ജൈവ ഉദ്യോനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരത്ത് നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് റ്റി എന്‍ മണിലാല്‍ സ്‌കൂളിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

ജൈവ വൈവിധ്യങ്ങളുടെ കലവറ സ്‌കൂള്‍ അങ്കണത്തിലൊരുക്കി പരിസ്ഥിതി സൗഹാര്‍ദപരമായ അന്തരീക്ഷം സ്‌കൂളില്‍ ഒരുക്കാന്‍ സാധിച്ചതായും ഒരേമനസോടെ പ്രവര്‍ത്തിക്കുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളുടെയും ശ്രമഫലമായാണ് സ്‌കൂളിന് ഈ അംഗികാരം ലഭിച്ചതെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് വഹിക്കുന്ന സി കെ സിന്ധു പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ തന്നെ സംസ്ഥാനതലത്തില്‍ ലഭിച്ച അംഗീകാരത്തിന്റെ സന്തോഷത്തിലാണ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും.

 

Read more topics: idukki, adimali, government school
English summary
Adimaly government school with great achievement

More News from this section

Subscribe by Email