Tuesday July 16th, 2019 - 1:51:am
topbanner
topbanner

ഉരുൾപൊട്ടൽ; ഇടുക്കിയിൽജില്ലയിൽ നാലുമരണം

bincy
ഉരുൾപൊട്ടൽ; ഇടുക്കിയിൽജില്ലയിൽ നാലുമരണം

ഇടുക്കി: രണ്ടിടത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാലുപേർ മരിച്ചു. 15 കെഎസ്ആർടിസി ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറുതോണിക്കു സമീപം ഉപ്പുതോടിൽ രാത്രി ഉരുൾപൊട്ടിയാണു ദുരന്തമുണ്ടായത്. അയ്യൻകുന്നേൽ മാത്യുവും കുടുംബാംഗങ്ങളുമാണു മരിച്ചത്. രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാനായില്ല.

കട്ടപ്പന വെള്ളയാംകുടിയിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ പുലർച്ചെ 1.15നുണ്ടായ ഉരുൾപൊട്ടലിൽ 15 കെഎസ്ആർടിസി ജീവനക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ബസുകൾ മണ്ണിനടിയിൽപ്പെട്ടു. ഈ ഭാഗത്ത് പലയിടത്തും മണ്ണിടിച്ചിൽ. ആറു കെട്ടിടങ്ങൾ തകർന്നു. സമീപത്തെ വീടുകൾ ഒഴിപ്പിക്കുന്നു. ഇടുക്കിയിൽ മഴ ശക്തമായി തുടരുന്നു. കുമളി, കട്ടപ്പന, ചെറുതോണി, പീരുമേട്, മൂന്നാർ എന്നിവിടങ്ങളിൽ കനത്ത മഴ.

Read more topics: idukki, Firing, Four ,deaths,
English summary
Firing; Four deaths in Idukki district
topbanner

More News from this section

Subscribe by Email