Monday April 22nd, 2019 - 1:55:pm
topbanner
topbanner

ഫായിസയുടെ മരണം ആത്മഹത്യയെന്ന് പോലീസ് റിപ്പോര്‍ട്ട്

NewsDesk
ഫായിസയുടെ മരണം ആത്മഹത്യയെന്ന് പോലീസ് റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: കാസര്‍ഗോഡ് മുള്ളേരിയ കിന്നിംഗാറിലെ ഫായിസ(23) മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഫായിസയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ഫായിസയുടെ മരണം ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് ഫായിസയുടെ ഭര്‍ത്താവ് കമ്പാര്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ സാദിഖിനെ (30) നേരത്തെ കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇനി പോലീസ് അന്വേഷണം മുന്നോട്ടുപോവുക. ഭര്‍ത്താവിനെ കൂടാതെ സാദിഖിന്റെ മാതാവ് ആസ്യുമ്മ (45), സാദിഖിന്റെ സഹോദരങ്ങളായ റുബീന (30), സുനീനത്ത് (27) എന്നിവര്‍ക്കെതിരെയും കേസെടുക്കും.

മരിക്കുമ്പോള്‍ ഫായിസ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. കടുത്ത മാനസിക പീഡനമാണ് ഫായിസ ഭര്‍തൃവീട്ടില്‍ അനുഭവിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.

കേരളം വിളിക്കുന്നു; നികേഷേ തിരിച്ചു വാ, അങ്കക്കച്ച വീണ്ടും മുറുക്കി എംവി നികേഷ് കുമാര്‍

Read more topics: Husband, family, woman, kasaragod
English summary
Husband family booked on charge of torturing woman in kasaragod
topbanner

More News from this section

Subscribe by Email