Thursday November 15th, 2018 - 5:27:am
topbanner

ഗര്‍ഭിണിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍; ഭര്‍തൃമാതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

NewsDesk
ഗര്‍ഭിണിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍; ഭര്‍തൃമാതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

കുമ്പള: അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചൗക്കി കമ്പാര്‍
ബദ്രഡുക്കയിലെ സാദിഖി(29) നെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സാദിഖിന്റെ മാതാവ് ആസ്യമ്മ(45), സഹോദരിമാരായ റൂബിന(30), സൂനീനാത്ത്(27) എന്നിവര്‍ക്കെതിരെ കേസെടുത്തു.

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മരിച്ച ഫായിസയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

യുവതിയുടെ മരണത്തില്‍ മാതാവ് സഫിയയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയിരുന്നു.

2012ല്‍ ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന് പോലീസില്‍ പരാതി നല്കിയിരുന്നു. ഈ കേസിന്റെ വിചാരണ ഇപ്പോള്‍ നടക്കുകയാണ്. ഇതിനിടയില്‍ വീട്ടുകാരുമായി സംസാരിച്ച് ധാരണയിലെത്തി സാദിഖ് ഭാര്യയെ വീട്ടില്‍ കൊണ്ടുവരികയായിരുന്നു. വീണ്ടും പഴയതുപോലെ യുവതിക്കുണ്ടായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

അനാശാസ്യം: പറശ്ശിനിക്കടവിൽ ടൂറിസ്റ്റ് ഹോം നാട്ടുകാർ അടിച്ചു തകർത്തു

ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ ആന്റോ ആലുക്ക അറസ്റ്റി

 

English summary
Husband arrested in death of pregnant woman in kasaragod
topbanner

More News from this section

Subscribe by Email