Wednesday November 14th, 2018 - 9:58:pm
topbanner

വീട്ടമ്മയെ അര്‍ധരാത്രി വീട്ടില്‍ കയറി ആക്രമിച്ച സംഭവം: വീട്ടമ്മക്ക് നീതി ഉറപ്പുവരുത്തി വനിത കമ്മീഷന്‍

suvitha
വീട്ടമ്മയെ അര്‍ധരാത്രി വീട്ടില്‍ കയറി ആക്രമിച്ച സംഭവം: വീട്ടമ്മക്ക് നീതി ഉറപ്പുവരുത്തി വനിത കമ്മീഷന്‍

കൊല്ലം: കൊല്ലം കടയ്ക്കലിന് സമീപം വീട്ടമ്മയെ അര്‍ധരാത്രി വീട്ടില്‍ കയറി ആക്രമിക്കുകയും തെങ്ങില്‍ കെട്ടിയിടുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കേരള വനിതാ കമ്മീഷന്‍ ഇടപെട്ട് പോലീസ് നടപടിയും സ്ത്രീയുടെ സംരംക്ഷണവും ഉറപ്പാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

പ്രതികള്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ ജാമ്യം നല്‍കാവുന്ന തരത്തിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര പോലീസിനോട് വിശദാംശങ്ങള്‍ തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കാനാവാത്ത വകുപ്പുകള്‍ കൂടി ചുമത്തുകയും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കുകയും ചെയ്തു. സംഭവത്തില്‍ മാനസികമായി തളര്‍ന്ന വീട്ടമ്മക്ക് വനിതാ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായ താമസസൗകര്യം ഒരുക്കി.

 

English summary
Housewife was attacked by home in night; Women's Commission for Ensuring Justice
topbanner

More News from this section

Subscribe by Email