Tuesday November 20th, 2018 - 9:28:pm
topbanner

പാലക്കാട് ചുട്ടുപൊളളുന്നു: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

fasila
പാലക്കാട് ചുട്ടുപൊളളുന്നു: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട്: ചിങ്ങ മാസത്തിലും വേനല്‍ക്കാലത്തെ പോലെ ജില്ല ചുട്ടുപൊളളുന്നു. 35.1 ഡിഗ്രി സെല്‍ഷ്യസാണ് ബുധനാഴ്ച ജില്ലയിലെ കൂടിയ താപനില. മലമ്പുഴയിലാണ് ഇത് രേഖപ്പെടുത്തിയത്. 24.3 ഡിഗ്രിയാണ് കുറഞ്ഞ താപനില. മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ കൂടിയ താപനില 34.1 ഡിഗ്രിയും കുറഞ്ഞ താപനില 24.3 ഡിഗ്രിയും രേഖപ്പെടുത്തി.

ബുധനാഴ്ച 35.1 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് മലമ്പുഴയില്‍ രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 24.3 ഡിഗ്രിയും. ചൊവ്വാഴ്ച മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലും മലമ്പുഴയിലും കൂടിയ താപനില 35 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.

ചൂട് കനത്തതോടെ ബൂധനാഴ്ച ജില്ലയില്‍ മൂന്നു പേര്‍ക്ക് സൂര്യാതപമേറ്റിരുന്നു. അലനല്ലൂര്‍ ഭീമനാട് കോറത്ത് വീട്ടില്‍ അന്‍വര്‍ (35), നൗഫല്‍ (29), കുത്തനൂര്‍ മരുതന്തടം ബാലന്‍ (58) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ചൂട് കനത്തതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വരണ്ട കാറ്റും പകല്‍സമയങ്ങളില്‍ ചൂട് വര്‍ധിപ്പിക്കുന്നുണ്ട്. വളരെ ഉയര്‍ന്ന നിലയിലുളള ശരീര താപം, ശക്തമായ തലവേദന, തലകറക്കം, അബോധാവസ്ഥ, വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുളള നാഡിമിടിപ്പ് തുടങ്ങിയവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍.

സൂര്യാതപമേറ്റാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം. സൂര്യാതപമേല്‍ക്കാതിരിക്കാന്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കുക, കട്ടികുറഞ്ഞതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക, ധാരാളം വെളളം കുടിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

Read more topics: palakkad, high temperature, peoples
English summary
high temperature in palakkad: peoples should be cautious; health department
topbanner

More News from this section

Subscribe by Email