Thursday November 15th, 2018 - 11:51:am
topbanner

പ്രളയബാധിതര്‍ക്ക് സഹായം; തൃശ്ശൂരിൽ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി

fasila
പ്രളയബാധിതര്‍ക്ക് സഹായം; തൃശ്ശൂരിൽ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി

തൃശൂര്‍: പ്രളയബാധിതര്‍ക്ക് കൈത്താങ്ങ് നല്‍കുവാനായി സ്വകാര്യ ബസുകള്‍ ജില്ലയില്‍ ഓടിത്തുടങ്ങി. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ബസുകളാണ് ഓടിത്തുടങ്ങിയത്.

ഒരു ദിവസത്തെ വരുമാനത്തിന്റെ മുഴുവന്‍ തുകയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ ആര്‍.ടി.ഒ. കെ.എം. ഉമ്മര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു. ബസുടമ നേതാക്കളായ വി.എസ്. പ്രദീപ്, ടി.എ. ഹരിദാസ്, ടി.വി. വര്‍ഗീസ്, സി.എം. ജയനാഥ്, വി.പി. ജോണി, എം.എം. ജോണ്‍സ്, നവീന്‍ ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

തൃപ്രയാര്‍ മേഖലയില്‍ നടന്ന ദുരിതാശ്വാസ നിധി സമാഹരണത്തില്‍ വലപ്പാട് സി.ഐ. ടി.കെ. ഷൈജു ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശോഭാ സുബിന്‍, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനു, ബസ് സംഘടനാ നേതാക്കളായ നൗഷാദ് ആറ്റു പറമ്പത്ത്, അജിത്കുമാര്‍, അലക്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചാലക്കുടി മേഖലയില്‍ നടന്ന ദുരിതാശ്വാസ നിധി സമാഹരണത്തില്‍ ഇന്റര്‍സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ജോയ് തോട്ടത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനംചെയ്തു. സംഘടനാ നേതാക്കളായ ബിജു, സ്റ്റാബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read more topics: flood, victims, relief fund
English summary
help for flood victims: private bus in thrissur
topbanner

More News from this section

Subscribe by Email