Tuesday October 23rd, 2018 - 2:30:am
topbanner
Breaking News

ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ; കോട്ടയം ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട്

NewsDesk
ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ; കോട്ടയം ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട്

കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ ജൂണ്‍ 18 വരെ ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലെര്‍ട്ടും കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ദുരന്ത പ്രതികരണത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. അടിയന്തര ഘട്ടത്തില്‍ ഉടന്‍ പ്രതികരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുളളതിനാല്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ക്യാമ്പിന് സജ്ജമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടത്തിലും കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണ്.

കളക്‌ട്രേറ്റിനു പുറമേ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കോട്ടയം താലൂക്ക് (0481 2568007), മീനച്ചില്‍ (0482 2212325), വൈക്കം (04829 231331) കാഞ്ഞിരപ്പള്ളി (0482 8202331) ചങ്ങനാശ്ശേരി (0481 2420037) എന്നീ നമ്പരുകളിലും കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം (0481 2304800, 9446562236) ടോള്‍ഫ്രീ നമ്പര്‍ 1077 ലും വിവരം നല്‍കാവുന്നതാണ്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

Read more topics: kottayam, heavy rain, orange alert,
English summary
heavy rain kottayam district orange alert
topbanner

More News from this section

Subscribe by Email