Monday November 19th, 2018 - 8:03:pm
topbanner

തൃശൂര്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്നു

fasila
തൃശൂര്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്നു

തൃശൂര്‍: ജില്ലയില്‍ മഴ ഒറ്റപ്പെട്ട നിലയില്‍ ശക്തമായി തുടരുന്നു. ചിമ്മിനി, പീച്ചി ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നല്ല മഴയാണുള്ളത്. ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്നലെ കൂടുതലായി ഉയര്‍ത്തിവച്ചു. നിലവില്‍ 7.5 സെ.മീറ്ററില്‍ നിന്നു 12.5 ആയി ഉയര്‍ത്തി.

കുറുമാലി, കരുവന്നൂര്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. പീച്ചി ഡാമിന്റെ ഷട്ടര്‍ ആറ് ഇഞ്ചായും വാഴാനി ഡാമിന്റേത് മൂന്നു സെന്റിമീറ്ററായും ഉയര്‍ത്തി. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ ആറിഞ്ചായി ഉയര്‍ത്തി. ജില്ലയിലെ കാലവര്‍ഷക്കെടുതി നേരിടാന്‍ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 

മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന ജില്ലകള്‍ക്കുള്ള ദുരിതാശ്വാസ സഹായം പൊതുജനങ്ങള്‍ക്കും എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. പായ, പുതപ്പ്, , ലുങ്കി, ബെഡ് ഷീറ്റ്, നൈറ്റി, ടൗവല്‍, ഡെറ്റോള്‍, ബ്ലീച്ചിങ് പൗഡര്‍, മസാല പൗഡര്‍, മെഴുകുതിരി, തീപ്പെട്ടി,കൊതുകുകടി നിവാരണ ക്രീമം, മുതിര്‍ന്നവര്‍ക്കുള്ള ഡയഫറുകള്‍, ഒ.ആര്‍.എസ്. ഗുളികകള്‍ തുടങ്ങിയവ നല്‍കാം.

പുതിയ ഉല്പന്നങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. പച്ചക്കറികള്‍ ഒഴിവാക്കണം. കേടുകൂടാതെ സൂക്ഷിക്കാനാകുന്ന ടിന്‍ ഭക്ഷണപദാര്‍ഥങ്ങള്‍ സ്വീകരിക്കും. സഹായങ്ങള്‍ ഇന്നു വൈകീട്ട് അഞ്ചിനകം കലക്‌ട്രേറ്റില്‍ എത്തിക്കണമെന്ന്  കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. ഫോണ്‍: 0487-2361020, 9446002175.

ജില്ലയിലെ കൊടുങ്ങല്ലൂരില്‍ നാലു ക്യാമ്പുകള്‍ തുടരുന്നു. 16 കുടുംബങ്ങളിലായി 50 പേരുണ്ട്. ഇടക്കഴിയൂര്‍ വില്ലേജില്‍ പഞ്ചവടി പതിനൊന്നാം വാര്‍ഡില്‍ അഞ്ചാറകത്ത് ബീവാത്തുവിന്റെ ഓട് വീട് തകര്‍ന്നു. 50000 രൂപയുടെ നാശനഷ്ടം കണക്കായിതായി കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു.

Read more topics: Thrissur, heavy rain, strong
English summary
heavy rain in thrissur
topbanner

More News from this section

Subscribe by Email