Saturday December 15th, 2018 - 7:30:pm
topbanner

മലമ്പുഴ ഡാം നിറഞ്ഞു : ആദ്യ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

NewsDesk
മലമ്പുഴ ഡാം നിറഞ്ഞു : ആദ്യ മുന്നറിയിപ്പ്  നല്‍കി അധികൃതര്‍

പാലക്കാട്: നാലുവര്‍ഷത്തിനുശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞതിന്റെ സന്തോഷത്തിനിടയിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍. ഡാമിന്റെ പരമാവധി ജലനിരപ്പ് 115.05 മീറ്ററാണ്. നിലവില്‍ 113.05 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. മേയ് മാസത്തില്‍ ലഭിച്ച വേനല്‍ മഴയും ജൂണിലും ജൂലൈയിലുമായി ലഭിച്ച കാലവര്‍ഷവുമാണ് അണക്കെട്ട് ഇത്രയും പെട്ടെന്ന് നിറയാന്‍ കാരണം. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലാണ് ഡാം നിറയാറുള്ളത്. ഇത്തവണ ജൂലൈ പകുതിയായപ്പോള്‍ തന്നെ പരമാവധി ജലനിരപ്പിലേക്ക് അടുത്തുകഴിഞ്ഞു. കാലവര്‍ഷം തകര്‍ത്തുപെയ്ത കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡാമില്‍ 1.32 മീറ്റര്‍ ജലനിരപ്പാണ് വര്‍ധിച്ചത്. 2013ലും 2014ലുമാണ് ഇതിനുമുമ്പ് ഇത്രയുമധികം വെള്ളം നിറഞ്ഞത്.

നിലവില്‍ 113.05 മീറ്റര്‍ (181.0929 ഘനയടി) വെള്ളമെത്തിയതിനാല്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് തമാസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളം 114 മീറ്ററിലേക്ക് ഉയര്‍ന്നാല്‍ രണ്ടാമത്തേതും 114.05 ആവുമ്പോള്‍ അവസാനത്തെ മുന്നറിയിപ്പും നല്‍കും. പിന്നീട് ഏതു സമയത്തും ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മലമ്പുഴ അണക്കെട്ടില്‍ കൂടുതല്‍ വെള്ളമെത്തുന്നത് കൃഷിക്കും കുടിവെള്ളത്തിനും ഗുണമാകും. രണ്ടാംവിളയ്ക്ക് പൂര്‍ണമായും അണക്കെട്ടിലെ വെള്ളത്തെയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. ഫെബ്രുവരി വരെയെങ്കിലും വെള്ളം ആവശ്യമാണ്. നഗരസഭയും സമീപത്തെ അഞ്ചു പഞ്ചായത്തുകളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും മലമ്പുഴയെയാണ്. കഴിഞ്ഞ വര്‍ഷം കടുത്ത ജലക്ഷാമം നേരിട്ടപ്പോഴും ഇടവിട്ട് ഇടവിട്ട് 80 ദിവസം ജലവിതരണം നടത്തിയിരുന്നു. ഇത്തവണ ആ പ്രശ്‌നമില്ലാതെ നൂറ് ദിവസമോ അല്ലെങ്കില്‍ ആവശ്യാനുസരണമോ ജലവിതരണം നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

Read more topics: Malampuzha, dam,
English summary
Malampuzha dam, authority, first warning, heavy rain, ??????? ???, ???????, ???? ?????????????, ??????, ?????????,
topbanner

More News from this section

Subscribe by Email