Thursday June 27th, 2019 - 5:48:am
topbanner
topbanner

ഹരിപ്പാട് ഹൈ ടെക് ബസ് സ്‌റ്റേഷന്‍ നടന്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു

NewsDesk
ഹരിപ്പാട് ഹൈ ടെക് ബസ് സ്‌റ്റേഷന്‍ നടന്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു

ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തി ഹരിപ്പാട് കെ.എസ്.ആര്‍.റ്റി.സി. ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് നിര്‍മിച്ച ആദ്യ ഹൈടെക് ബസ് സ്‌റ്റേഷന്റെ ഉദ്ഘാടനം ചലച്ചിത്രതാരം നടന്‍ പൃഥ്വിരാജ് നിര്‍വഹിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രദേശിക ആസ്തി വികസന ഫണ്ടുപയോഗിച്ചു നിര്‍മിച്ച ഹൈടെക് ബസ് സ്‌റ്റേഷനില്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റും എഫ്.എം. റേഡിയോയും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

താനൊരു പാതി ഹരിപ്പാട്ടുകാരനാണെന്നും അമ്മയുടെ തറവാട് ഇവിടെയാണെന്നും പൃഥ്വിരാജ് പറഞ്ഞു. സ്വന്തമെന്നു കരുതുന്ന നാട്ടില്‍ ഉദ്ഘാടന ചടങ്ങിനെത്തിയതിലെ സന്തോഷം അദ്ദേഹം മറച്ചുവച്ചില്ല. ബസ് സ്റ്റാന്‍ഡ് പൊതുസ്ഥലമാണെന്ന് തിരിച്ചറിഞ്ഞ് വൈ ഫൈ ഇന്റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ സൂഷ്മതയോടെ ഉപയോഗിക്കണമെന്നും സ്മാര്‍ട് ബസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ചിന്തയെ അഭിനന്ദിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. യോഗത്തില്‍ രമേശ് ചെന്നിത്തല ആധ്യക്ഷ്യം വഹിച്ചു.

ഉദ്ഘാടനം വൈകിട്ട് അഞ്ചിനാണ് നിശ്ചയിച്ചിരുന്നതെങ്കിലും മൂന്നുമണിക്കുതന്നെ ഉദ്ഘാടന വേദി ആരാധകരെക്കൊണ്ടു നിറഞ്ഞിരുന്നു. നഗരസഭാധ്യക്ഷ പ്രൊഫ. സുധ സുശീലന്‍, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, നഗരസഭാ ഉപാധ്യക്ഷന്‍ എം.കെ. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

എം.എല്‍.എ.യുടെ പ്രദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും 46,38,800 രൂപ ചെലവഴിച്ച് ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ഒന്‍പത് പരിസ്ഥിതി സൗഹാര്‍ദ്ദ ഹൈടെക് ബസ് സ്‌റ്റേഷനുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച ആദ്യ സ്‌റ്റേഷനാണിത്. 4,98,600 രൂപയാണ് ബസ് സ്‌റ്റേഷന്റെ നിര്‍മാണത്തിനായി ചെലവായത്. ഇരുപത്തിനാലു മണിക്കൂറും സൗജന്യ വൈ ഫൈ സംവിധാനം, രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ എഫ്.എം. റേഡിയോ സംഗീതം, മൊബൈല്‍ ചാര്‍ജു ചെയ്യുന്നതിനുള്ള സൗകര്യം, ലാപ് ടോപ്പ്, മൊബൈല്‍ റെസ്റ്റ് പാഡുകള്‍, മാഗസിന്‍ ന്യൂസ് പേപ്പര്‍ കിയോസ്‌കുകള്‍, മെക്‌സിക്കന്‍ കാര്‍പെറ്റ് ഗ്രാസ് ഉപയോഗിച്ച് നിര്‍മിച്ച പുല്‍ത്തകിടി, റോയല്‍ പാം വൃക്ഷങ്ങള്‍, ഗോള്‍ഡന്‍ സൈപ്രസ് പ്ലാന്റുകള്‍, അഴകേറുന്ന രൂപഭംഗി ഗുണമേന്മയുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയവയാണ് ബസ് സ്‌റ്റേഷന്റെ പ്രത്യേകതകള്‍.

ചേപ്പാട് ജംഗ്ഷന്‍, കരുവാറ്റ പഞ്ചായത്തിലെ വഴിയമ്പലം, കരുവാറ്റ പഞ്ചായത്തിലെ കടുവന്‍കുളംങ്ങര, കരുവാറ്റ പഞ്ചായത്തിലെ കന്നുകാലി പാലം, കാര്‍ത്തികപ്പിള്ളി പഞ്ചായത്ത് ജങ്ഷന്‍, ഹരിപ്പാട് ടൗണ്‍ഹാള്‍ ജങ്ഷന്‍, ചേപ്പാട് കാഞ്ഞൂര്‍ ജങ്ഷന്‍, ഏവൂര്‍ പഞ്ചായത്തിലെ ടെമ്പിള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ ഹൈടെക് പരിസ്ഥിതി സൗഹാര്‍ദ ബസ് സ്‌റ്റേഷനുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.

'രാജേഷ് പിള്ള ജങ്ക് ഫുഡിന്റെ രക്തസാക്ഷി; ദിവസം 30 പെപ്‌സിവരെ കഴിച്ചു'

കണ്ണൂര്‍; ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തേക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്‌ഐ കുടുങ്ങി

പട്ടാളക്കാരനുമായി മോതിരംമാറി കല്യാണം ഉറപ്പിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയി

ട്രാഫിക് സിനിമ ഇസ്ലാം വിരുദ്ധം; രാജേഷ് പിള്ളയെ അവഹേളിച്ച് മതഭ്രാന്തന്‍

English summary
haripad new ksrtc bus station inaugurated
topbanner

More News from this section

Subscribe by Email