Monday December 10th, 2018 - 4:31:pm
topbanner

ഭിന്നശേഷിദിനാചരണം: ഡിസംബർ മൂന്നിന് നടത്തും

Neethu
ഭിന്നശേഷിദിനാചരണം: ഡിസംബർ മൂന്നിന് നടത്തും

പാലക്കാട്: ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ മൂന്നിന് ഭിന്നശേഷി വിഭാഗക്കാർക്കായി കലാ-കായിക മത്സരങ്ങൾ നടത്തുന്നു. നഗരസഭാ ടൗൺഹാളിൽ നടക്കുന്ന പരിപാടി ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയാവും. കെ.വി വിജയദാസ് എം.എൽ.എ മുഖ്യാതിഥിയാകും. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിപാടി നടക്കുക. കായികമത്സരങ്ങളുടെ ഫ്ലാഗ് ഒാഫ് രാവിലെ എട്ടിന് ജില്ലാ കലക്ടർ ഡോ.പി.സുരേഷ് ബാബു നിർവഹിക്കും.

15 വയസ്സിന് താഴെ, 15 മുതൽ 25 വരെ , 25 വയസ്സിന് മുകളിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുക. 50 മീറ്റർ ഒാട്ടം, 50 മീറ്റർ നടത്തം, ഷോട്ട്പുട്ട്, നാരങ്ങ സ്പൂൺ എന്നീ ഇനങ്ങൾ ഉൾപ്പെട്ട കായികമത്സരങ്ങൾ ആൺ-പെൺ വിഭാഗമായി തിരിച്ചാണ് നടത്തുക. ലളിതഗാനം, പദ്യപാരായണം, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, പെൻസിൽ ഡ്രോയിങ്, പെയ്ന്റിങ് , പ്രഛന്നവേഷം , മിമിക്രി, പ്രസംഗം ഇനങ്ങൾ ഉൾപ്പെട്ട കലാമത്സരങ്ങളിൽ ആൺ-പെൺ വ്യത്യാസമില്ല. അംഗപരിമിതി, അന്ധത, ബുദ്ധിമാന്ദ്യം, ബധിരത എന്നീ ഭിന്നശേഷി വിഭാഗങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. വിദ്യാർഥികൾക്കു പുറമെ നിശ്ചിത പ്രായപരിധിയിലുളള മറ്റുളളവർക്കും പങ്കെടുക്കാം. മത്സര ദിവസം രാവിലെ എട്ടര മുതൽ സ്പോട്ട് രജിസ്ട്രേഷനുമുണ്ടാകും. രാവിലെ 8.30 മുതലാണ് മത്സരം ആരംഭിക്കുക.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ഭിന്നശേഷിക്കാരുടെ സംഘടനകൾ, സന്നദ്ധസംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാമൂഹികനീതി ഒാഫീസർ മത്സരവിജയികൾക്കുളള സമ്മാനദാനം നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, അസിസ്റ്റന്റ് കലക്ടർ ശ്രീധർ ചാമക്കുരി തുടങ്ങിയവർ നിർവഹിക്കും.

 

English summary
handicaped day december theard
topbanner

More News from this section

Subscribe by Email