topbanner
Saturday November 25th, 2017 - 12:55:pm
topbanner
Breaking News

തലമുടി വേസ്റ്റ് ജൈവ വളം: കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍

suvitha
തലമുടി വേസ്റ്റ് ജൈവ വളം: കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍

കോട്ടയം: തലമുടി വേസ്റ്റ് ജൈവ വളമാണെന്നു കണ്ടെത്തിയതായി കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍. കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. സാജന്‍ കുര്യന്റെയും മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. ഗിരിജയുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളിലുടെ തലമുടി ജൈവവളമാണെന്നു സ്ഥിരികരിച്ചത്. നാളുകള്‍ക്കു മുമ്പു മുടി വേസ്റ്റ് നീക്കം ചെയ്യുന്നതിനു സംവിധാനമുണ്ടാക്കണമെന്നു ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ സര്‍ക്കാരിനോടും തദേശ സ്വയം ഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല.

തുടര്‍ന്നു മുടി വളമാണെന്നു തെളിയിക്കുന്നതിനാവശ്യമായ രേഖകളും മുടിയില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍, സള്‍ഫര്‍, കാര്‍ബണ്‍ തുടങ്ങിയ 23 മൂലകങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുത്തി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി യു.എന്‍. തമ്പിയുടെ നേതൃത്വത്തില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനു നിവേദനം നല്കിയിരുന്നു. മന്ത്രി നിവേദനം കാര്‍ഷിക സര്‍വകലാശാലയ്ക്കു കൈമാറുകയായിരുന്നു.

തുടര്‍ന്നാണു സര്‍വകലാശാല അധികൃതര്‍ പഠനം നടത്തി മുടി ജൈവവളമാണെന്നു കണ്ടെത്തിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു തലമുടി ജൈവവളമാക്കി മാറ്റുന്നതിനാവശ്യമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷനെന്നു ജനറല്‍ സെക്രട്ടറി യു.എന്‍. തമ്പി പറഞ്ഞു.

Read more topics: hair organic fertilizer
English summary
hair waste is Organic Fertilizer: Kerala State Barber Beautitions Association
topbanner topbanner

More News from this section

Subscribe by Email