Thursday May 23rd, 2019 - 8:39:am
topbanner
topbanner

ജിം നേഷ്യം ഉടമ മസിൽ വളരാൻ നല്കിയത് മൃഗങ്ങൾക്ക് നല്കുന്ന മരുന്ന്

binipremraj
ജിം നേഷ്യം ഉടമ മസിൽ വളരാൻ നല്കിയത് മൃഗങ്ങൾക്ക് നല്കുന്ന മരുന്ന്

ചങ്ങനാശേരിയിൽ ജിംനേഷ്യം ഉടമ മസിൽ വളരാൻ നല്കിയത് മൃഗങ്ങൾക്ക് നല്കുന്ന മരുന്ന്, കഴിച്ചവർക്ക് മരണം വരെ ഉണ്ടാകാമെന്ന് ഡോക്‌ടർ പറയുന്നു. ചങ്ങനാശേരി സ്വദേശിയും എളമക്കരയിലെ ഓക്സിജൻ ഫിറ്റ്നെസ് സെന്‍റർ ഉടമയുമായ ബോഡി ബിൽഡിങ് പരിശീലകൻ മിറാജിനെ (27) കഴിഞ്ഞ ദിവസം രാത്രിയാണു പോണേക്കരയിലെ താമസ സ്ഥലത്തു നിന്നും ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ശരീര സൗന്ദര്യത്തിനായി നിരവധി യുവാക്കളും യുവതികളുമാണ്‌ മരുന്ന് ഉപയോഗിച്ചത്. എല്ലാവരും ആശങ്കയിലാണ്‌.ചൈനീസ് നിർമിത ഉത്തേജക മരുന്നുകളാണ് ഇയാൾ വിതരണം ചെയ്യുന്നത്. മൃഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ കുത്തിവച്ചത് യുവതികൾക്കാണ്‌. മരണകാരണമാകാൻ സാധ്യതയുള്ള ഉത്തേജക മരുന്നുകൾ വരെ ഇയാൾ വിൽപന നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

Read more topics: gym, owner, gave, drug, medicine,
English summary
gym owner gave drug medicine to all trainees for developing muscles
topbanner

More News from this section

Subscribe by Email